ലണ്ടന്‍ : രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ് അറ്റലാന്റയെ 10ന് തോല്‍പിച്ചിട്ടും ഇരുപാദങ്ങളിലുമായി 31ന്റെ തോല്‍വി വഴങ്ങി, യൂറോപ്പ ലീഗിന്റെ സെമി കാണാതെ പുറത്തായി ലിവര്‍പൂള്‍. യൂറോപ്പ ലീഗിലും സെമി ഫൈനല്‍ കളിക്കാന്‍ ഇംഗ്ലിഷ് ക്ലബ്ബുകള്‍ ഇല്ല.
ഇറ്റലിയില്‍ വെച്ച് രണ്ടാം പാദത്തില്‍ അറ്റലാന്റയെ നേരിട്ട ലിവര്‍പൂള്‍ 1-0ന് വിജയിച്ചെങ്കിലും സെമിയില്‍ പ്രവേശിക്കാനായില്ല. 3-1ന്റെ അഗ്രിഗേറ്റ് സ്‌കോറില്‍ ജയിച്ച് അറ്റലാന്റ സെമിയിലേക്ക് കുതിച്ചു. അറ്റലാന്റ നേരത്തെ ആദ്യ പാദത്തില്‍ ആന്‍ഫീല്‍ഡില്‍ വെച്ച് ലിവര്‍പൂളിനെ 3-0ന് തോല്‍പ്പിച്ചിരുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ ഏഴാം മിനുട്ടില്‍ തന്നെ ലിവര്‍പൂളിന് ലീഡ് എടുക്കാനായിരുന്നു. ഒരു പെനാള്‍ട്ടിയില്‍ നിന്ന് സലായാണ് ഗോള്‍ നേടിയത്. എന്നാല്‍ തുടക്കം മുതലെടുക്കാന്‍ ലിവര്‍പൂളിനായില്ല. രണ്ടാമത്തെ ഗോള്‍ നേടി അറ്റലാന്റയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
ലിവര്‍പൂളിനെ മറികടന്ന് അറ്റലാന്റ സെമി ഉറപ്പിച്ചപ്പോള്‍, വെസ്റ്റ്ഹാമിനെ സമനിലയില്‍ പിടിച്ച ബയര്‍ ലെവര്‍ക്യുസനും എസി മിലാനെ മറികടന്ന് റോമയും ബെന്‍ഫിക്കയെ പെനല്‍റ്റിയില്‍ തോല്‍പിച്ച് മാഴ്‌സൈയും (ഇരുപാദ സ്‌കോര്‍: 22, പെനല്‍റ്റി: 42) സെമിയില്‍ പ്രവേശിച്ചു. മേയ് 2ന് അര്‍ധരാത്രി 12.30നു നടക്കുന്ന സെമി പോരാട്ടങ്ങളില്‍ മാഴ്‌സൈ അറ്റലാന്റയെയും റോമ ലെവര്‍ക്യുസനെയും നേരിടും.