യൂറോ കപ്പി: റൊണാൾഡോയുടെ പോർച്ചുഗലിന് വിജയത്തുടക്കം

കരിയറിലെ ആറാം യൂറോ കപ്പിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ലീപ്സിഗിലെ റെഡ് ബുൾ അരീനയിൽ ആദ്യപകുതി ഗോൾരഹിതമായിരുന്നു.

author-image
Anagha Rajeev
New Update
r
Listen to this article
0.75x 1x 1.5x
00:00 / 00:00

ലീപ്സിഗ്: യൂറോ കപ്പ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് വിജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ ജയിച്ചുകയറിയത്. ഇഞ്ചുറിടൈമിൽ പകരക്കാരനായ ഫ്രാൻസിസ്കോ കോൺസെയ്സോയുടെ വകയായിരുന്നു പറങ്കികളുടെ വിജയഗോൾ. 

കരിയറിലെ ആറാം യൂറോ കപ്പിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ലീപ്സിഗിലെ റെഡ് ബുൾ അരീനയിൽ ആദ്യപകുതി ഗോൾരഹിതമായിരുന്നു. സാധ്യമായ വഴികളിലൂടെയെല്ലാം ഗോളിനായി പോർച്ചുഗൽ ഇരമ്പിയാർത്തു. 62-ാം മിനുറ്റിൽ ലൂക്കാസ് പ്രോവോദ് ചെക്കിനെ മുന്നിലെത്തിച്ചു. 69-ാം മിനുറ്റിൽ ഡിഫൻഡർ റോബിൻ റനാക്കിൻറെ ഓൺഗോൾ പോർച്ചുഗലിന് സമനില നൽകി. എന്നാൽ ഡിയഗോ ജോട്ടയുടെ ഗോൾ വാർ നിഷേധിച്ചത് പോർച്ചുഗലിന് തിരിച്ചടിയായി. 

മത്സരം 1-1ന് അവസാനിക്കും എന്ന് കരുതിയിരിക്കേ ഇഞ്ചുറിടൈമിൽ (90+2) പകരക്കാരൻറെ റോളിൽ 21കാരൻ ഫ്രാൻസിസ്കോ കോൺസെസാവോ പോർച്ചുഗലിന് ജയമൊരുക്കി. 90-ാം മിനിറ്റിൽ മൂന്ന് സബ്‌സ്റ്റിറ്റ്യൂഷൻ എടുത്ത പോർച്ചുഗൽ കോച്ച് റോബർട്ടോ മാ‍ർട്ടിനസിൻറെ തീരുമാനം കളിയുടെ വിധിമാറ്റുകയായിരുന്നു. ചെക്ക് പ്രതിരോധ താരത്തിൻറെ പിഴവിൽ നിന്നാണ് ഇരുപത്തിയൊന്നുകാരൻ ഫ്രാൻസെസ്കോ കോൺസെസാവോയുടെ വിജയഗോൾ റെഡ് ബുൾ അരീനയിൽ ഹർഷാരവങ്ങളോടെ പിറന്നത്.

indian sports euro cup 2024