ആദ്യ എതിരാളി സെര്‍ബിയ; രണ്ടും കല്പിച്ച് ഇംഗ്ലണ്ട്

ഈ യൂറോ കപ്പിലൂടെ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിനെ കരുത്തരാക്കുന്നത് ജൂഡ് ബെല്ലിങ്ഹാമും ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നുമാണ്. പരിശീലകന്‍ ഗാരെത്ത് സൗത്‌ഗേറ്റിന് കിഴീല്‍ ഇംഗ്ലണ്ടിന്റെ അവസാന ടൂര്‍ണമെന്റാണിത്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

യൂറോ കപ്പില്‍ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇംഗ്ലണ്ട്. സെര്‍ബിയെയാണ് ആദ്യ മത്സരത്തില്‍ ഇം​ഗ്ലണ്ട് നേരിടാന്‍ ഒരുങ്ങുന്നത്. 1966ലെ ലോക ചാമ്പന്യമാരായ ഇംഗ്ലണ്ടിന് പിന്നെ കപ്പ് നേടാന്‍ സാധിച്ചിട്ടില്ല. യൂറോ കപ്പില്‍ 1968ല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതൊഴിച്ചാല്‍ കാര്യമായ നേട്ടവും ലോകത്തിലെ ഈ മികച്ച ടീമിന് നേടാനായിട്ടില്ല.

ഈ യൂറോ കപ്പിലൂടെ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിനെ കരുത്തരാക്കുന്നത് ജൂഡ് ബെല്ലിങ്ഹാമും ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നുമാണ്. പരിശീലകന്‍ ഗാരെത്ത് സൗത്‌ഗേറ്റിന് കിഴീല്‍ ഇംഗ്ലണ്ടിന്റെ അവസാന ടൂര്‍ണമെന്റാണിത്. സൗദി പ്രോ ലിഗീലും കിങ്‌സ് കപ്പിലും അല്‍ ഹിലാലിനെ ജേതാക്കളാക്കിയ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിത്രോവിച് ആണ് സെര്‍ബിയന്‍ നിരയിലെ പ്രധാന താരം.

ഗ്രൂപ്പ് സിയിലെ മറ്റൊരു പോരാട്ടത്തില്‍ സ്ലോവേനിയയും ഡെന്മാര്‍ക്കും തമ്മില്‍ ഏറ്റുമുട്ടും. ഞായാറാഴ്ച്ച രാത്രി 9: 30 നാണ് മത്സരം.

euro cup2024