കണ്ണീരണിഞ്ഞ്  റൊണാൾഡോ, രക്ഷകനായി ഡീഗോ കോസ്റ്റ; പോർച്ചുഗൽ യൂറോ ക്വാർട്ടറിൽ

ഷൂട്ടൗട്ടിലെ ഹാട്രിക് സേവുമായി കോസ്റ്റയാണ് കളിയിലെ മികച്ച താരം. ക്വാർട്ടറിൽ പോർച്ചുഗൽ വെള്ളിയാഴ്ച രാത്രി ഫ്രാൻസിനെ നേരിടും.

author-image
Greeshma Rakesh
New Update
portugal to quarter final

euro cup 2024 portugal defeat Slovenia 3 0 on penalties book spot in quarterfinal vs france

Listen to this article
0.75x 1x 1.5x
00:00 / 00:00

ഫ്രാങ്ക്ഫ‍ർട്ട്: യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പോർച്ചുഗലിൻറെയും രക്ഷകനായി ഗോളി ഡീഗോ കോസ്റ്റ. സ്ലോവേനിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0ന് മറികടന്ന് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിലെത്തി.നേരത്തെ 120 മിനുറ്റും മത്സരം ഗോൾരഹിതമായിരുന്നു.

 മത്സരത്തിൽ റൊണാൾഡോ പെനാൽറ്റി കിക്ക് പാഴാക്കുന്നതിനും ഇന്നലെ ഫുട്ബോൾ ലോകം സാക്ഷിയായിരുന്നു. ഷൂട്ടൗട്ടിലെ ഹാട്രിക് സേവുമായി കോസ്റ്റയാണ് കളിയിലെ മികച്ച താരം. ക്വാർട്ടറിൽ പോർച്ചുഗൽ വെള്ളിയാഴ്ച രാത്രി ഫ്രാൻസിനെ നേരിടും.

ഫ്രാങ്ക്ഫ‍ർട്ട് അറീനയിൽ വീഴ്‌ചയും തിരിച്ചുവരവും കണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ക്വാർട്ടറിലേക്ക് ഒടുവിൽ പ്രവേശിക്കുകയായിരുന്നു. ജയപരാജയങ്ങളും ഗോളുകളുമെല്ലാം കരിയറിൽ നിരവധി കണ്ടിട്ടുണ്ട് പോർച്ചുഗൽ നായകൻ. എന്നാൽ പോർച്ചുഗൽ നായകനെ ഇതിന് മുൻപിങ്ങനെ ആരും കണ്ടിട്ടുണ്ടാവില്ല.

ഫ്രാങ്ക്ഫ‍ർട്ടിൽ പറങ്കിപ്പട കളിക്കളം അടക്കിഭരിച്ചെങ്കിലും ഗോളിലേക്ക് ഉതിർത്ത 20 ഷോട്ടും ലക്ഷ്യംതെറ്റി. കീഴടങ്ങാൻ ഒരുക്കമില്ലാതെ സ്ലോവേനിയ കളി അധികസമയത്തേക്ക് നീട്ടി. അവിടെയും ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉന്നംതെറ്റി. റോണോയ്ക്കും ആരാധകർക്കും നിരാശ സമ്മാനിച്ച് 105-ാം മിനുറ്റിൽ പെനാൽറ്റി കിക്ക് പാഴായി. സിആർ7ൻറെ ഷോട്ട് സ്ലോവേനിയൻ ഗോളി ഒബ്ലാക്ക് പറന്ന് തടുക്കുകയായിരുന്നു.

വിറങ്ങലിച്ച പോർച്ചുഗലിനെ വീഴ്ത്താനുള്ള സുവർണാവസരം സ്ലോവേനിയയും പാഴാക്കി. 120 മിനിറ്റിന് ശേഷവും സ്കോർബോർഡ് അനങ്ങിയില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ കിക്കിനായി വീണ്ടും റൊണാൾഡോ എത്തിയപ്പോൾ സ്റ്റേഡിയം നിശബ്ദമായി. പന്ത് വലയിലിട്ട്  ആരാധകരോട് ഇതിഹാസം കൈകൂപ്പി ക്ഷമാപണം നടത്തി.

തൊട്ടുപിന്നാലെ ഇലിചിച്ചിനെയും ബാൽകോവെക്കിനെയും വെർബിക്കിനെയും ഒപ്പം സ്ലോവേനിയെയും തട്ടിത്തെറിപ്പിച്ച് പോർച്ചുഗൽ ഗോളി ഡിഗോ കോസ്റ്റ ടീമിൻറെ രക്ഷകനായി. അതേസമയം ബ്രൂണോ ഫെർണാണ്ടസും ബെർണാർഡോ സിൽവയും ലക്ഷ്യം കണ്ടപ്പോൾ റൊണാൾഡോയ്ക്കും പോർച്ചുഗലിനും പുതുജീവൻ വയ്ക്കുകയായിരുന്നു.

 

 

Cristiano Ronaldo euro cup 2024 Diogo Costo