യൂറോ കപ്പ് പോരാട്ടങ്ങള്‍ മുറുകുകയാണ്. ആവേശപോരാട്ടങ്ങളാണ് യൂറോ കപ്പില്‍ അരങ്ങേറുന്നത്. 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഹോളണ്ട് സെമി ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. തുര്‍ക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡച്ച് പടയുടെ മുന്നേറ്റം. പരാജയപ്പെട്ടെങ്കിലും അതിമനോഹരമായ പ്രകടനങ്ങള്‍ പുറത്തെടുത്താണ് ടീമിന്റെ മടക്കം. ആദ്യ പകുതിയില്‍ പന്തിന്റെ നിയന്ത്രണം തുര്‍ക്കിയുടെ കൈകളിലായിരുന്നു. 35-ാം മിനിറ്റില്‍ തുര്‍ക്്കിയുടെ ആദ്യ ഗോള്‍ പിറന്നു. ആര്‍ദ ഗുളറിന്റെ മനോഹരമായ ക്രോസില്‍ നിന്നു പ്രതിരോധതാരം സമത് അക്യാദിന്‍ ബുള്ളറ്റ് ഹെഡറിലൂടെ ഗോള്‍ നേടിയത്. തുടര്‍ന്ന് മികച്ച പ്രകടനവുമായിരുന്നു ഇരു ടീമുകളുടെയും.
രണ്ടാം പകുതിയില്‍ ലഭിച്ച ഒരു ഫ്രീക്കിക്കില്‍ നിന്നു ആര്‍ദ ഗുളറിന്റെ മികച്ച ഷോട്ട് പോസ്റ്റില്‍ തട്ടിയാണ് പുറത്ത് പോയത്. സമനില ഗോളിന് ആയി ഓറഞ്ച് പട ആക്രമണം കടപ്പിച്ച സമയത്തും ഡച്ച് പ്രതിരോധത്തെ വേഗമേറിയ കൗണ്ടര്‍ കൊണ്ട് തുര്‍ക്കി പരീക്ഷിച്ചു കൊണ്ടിരുന്നു. 70 മത്തെ മിനിറ്റില്‍ പക്ഷെ ഡച്ച് പടയുടെ ശ്രമങ്ങള്‍ ജയം കണ്ടു. മെമ്പിസ് ഡീപായുടെ ക്രോസില്‍ നിന്നു പ്രതിരോധ താരം സ്റ്റെഫാന്‍ ഡി വൃജിന്റെ ബുള്ളറ്റ് ഹെഡര്‍ അത് വരെ പിടിച്ചു നിന്ന തുര്‍ക്കി പ്രതിരോധത്തെ മറികടന്നു. പിന്നീടാണ് ഡച്ച് പടയുടെ ആക്രമണം പുറത്തു വന്നത്.
ഡംഫ്രിസിന്റെ മികച്ച ക്രോസ് കോഡി ഗാക്‌പോയിലേക്ക് എത്താതെ തടയാനുള്ള റൈറ്റ് ബാക്ക് മെററ്റ് മുള്‍ഡറിന്റെ ശ്രമം സ്വന്തം ഗോളില്‍ പതിക്കുക ആയിരുന്നു. ഇതോടെ മത്സരത്തില്‍ ആദ്യമായി ഡച്ച് മത്സരത്തില്‍ മുന്നിലെത്തി. സമനിലയിലേക്ക് അടുപ്പിക്കാന്‍ തുര്‍ക്കി ശ്രമിച്ചെങ്കിലും ഡച്ച് പ്രതിരോധത്തെ മറികടക്കാനായില്ല. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഹോളണ്ട് യൂറോ കപ്പ് സെമിയില്‍ എത്തുന്നത്. തങ്ങളുടെ ആറാം യൂറോ കപ്പ് സെമിയില്‍ ഇംഗ്ലണ്ട് ആണ് റൊനാള്‍ഡ് കോമന്റെ ടീമിന്റെ എതിരാളികള്‍.