ഓസ്ട്രിയ സെല്‍ഫ് ഗോള്‍ അടിച്ചു; ഫ്രാന്‍സ് ജയിച്ചു!

ജയത്തോട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സ്. ഒന്നാം സ്ഥാനത്ത് നെതര്‍ലാന്‍ഡ്‌സ് ആണ്. 

author-image
Rajesh T L
New Update
france
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡ്യൂസല്‍ഡോര്‍ഫ്: യൂറോ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഡി മത്സരത്തില്‍ വിജയം കുറിച്ച് ഫ്രാന്‍സ്. യൂറോ കപ്പ് നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സ് ഓസ്ട്രിയയെയാണ് പരാജയപ്പെടുത്തിയത്. 

മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ ലീഡ് നേടാന്‍ ഫ്രാന്‍സിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍, ഈ അവസരം മുതലാക്കാന്‍ ഫ്രാന്‍സിനു കഴിഞ്ഞില്ല. 38-ാം മിനിട്ടില്‍ ഓസ്ട്രിയന്‍ പ്രതിരോധ താരം മാക്‌സിമിലിയന്‍ വോബര്‍ നേടിയ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിനു തുണയായത്. 

ജയത്തോട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സ്. ഒന്നാം സ്ഥാനത്ത് നെതര്‍ലാന്‍ഡ്‌സ് ആണ്. 

 

 

 

france football euro cup 2024 austria