യൂറോ കപ്പ്;  ഫ്രാൻസ്- നെതർലാൻഡ്സ് മത്സരം ​ഗോൾരഹിത സമനിലയിൽ

നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഇരുടീമുകൾക്കും നാല് പോയിന്റുണ്ട്. ​ഗ്രൂപ്പിൽ ഫ്രാൻസ് ഒന്നാമതും നെതർലാൻഡ്സ് രണ്ടാമതുമാണ്.

author-image
Greeshma Rakesh
Updated On
New Update
france vs netherlands

euro 2024 france vs netherlands match tie

Listen to this article
0.75x 1x 1.5x
00:00 / 00:00

ലെയ്പ്‌സിഗ്: യൂറോ കപ്പിൽ ഫ്രാൻസ്- നെതർലാൻഡ്സ് മത്സരം ​ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും ഒരു ​ഗോൾ പോലും നേടാൻ സാധിക്കാതെ വന്നതോടെയാണ് സമനിലയിൽ മത്സരം അവസാനിച്ചത്. ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഇരു ടീമിലെയും താരങ്ങൾക്ക് കഴിഞ്ഞില്ല. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഇരുടീമുകൾക്കും നാല് പോയിന്റുണ്ട്. ​ഗ്രൂപ്പിൽ ഫ്രാൻസ് ഒന്നാമതും നെതർലാൻഡ്സ് രണ്ടാമതുമാണ്.

ഇത്തവണ ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ നായകൻ കിലിയൻ എംബാപ്പെ ഇല്ലാതെയാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്. അന്റോയിൻ ​ഗ്രീസ്മാൻ ആയിരുന്നു പകരം നായകൻ.ഒറേലിയൻ ചൗമെനി എംബാപ്പയ്ക്ക് പകരം ടീമിലെത്തി. മത്സരത്തിൽ ആദ്യം ​ഗോളിനടത്തെത്തിയത് നെതർലാൻഡ്സ് ആയിരുന്നു. സാവി സിമോൺസ് നൽകിയ ത്രൂബോൾ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് പക്ഷേ ഫ്രഞ്ച് ഗോളി മൈഗ്നൻ രക്ഷപ്പെടുത്തി. കഴിഞ്ഞ 10 തവണ ഏറ്റുമുട്ടിയതിൽ ഇതാദ്യമായി ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ 60 മിനിറ്റ് പിന്നിട്ട ശേഷം ഫ്രാൻസ് തുടർച്ചയായി ഡച്ച് ഗോൾമുഖം വിറപ്പിച്ചു. 65-ാം മിനിറ്റിൽ ഗ്രീസ്മാൻ ഒരു സുവർണാവസരം നഷ്ടപ്പെടുത്തി. 69-ാം മിനിറ്റിൽ നെതർലൻഡ്സിനായി സാവി സിമോൺസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡിൽ കുരുങ്ങി. അവേശഷിച്ച സമയത്തും ആർ​ക്കും വലചലിപ്പിക്കാൻ കഴിഞ്ഞില്ല.

 

france euro 2024 football netherlands