വിജയശില്‍പ്പിയായി ലിവിംഗ്സറ്റണ്‍; ഇംഗ്ലണ്ടിന് ജയം

ഇംഗ്ലണ്ടിന്റെ വിജയ ശില്‍പ്പിയായി നിന്നത് ലിയാം ലിവിംഗ്സറ്റണ്‍. 47 പന്തില്‍ 87 റണ്‍സാണ് നേടിയെടുത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി.

author-image
Athira Kalarikkal
New Update
england t20

England’s Liam Livingstone in action against Australia in the 2nd T20

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാര്‍ഡിഫ്: ഓസ്‌ട്രേലിയക്കെതിരെയായ രണ്ടാമത്തെ ടി20യില്‍  മൂന്ന് വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ വിജയ ശില്‍പ്പിയായി നിന്നത് ലിയാം ലിവിംഗ്സറ്റണ്‍. 47 പന്തില്‍ 87 റണ്‍സാണ് നേടിയെടുത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. 50 റണ്‍സ് നേടിയ ജേക്ക് ഫ്രേസര്‍ മക്ഗുര്‍കാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് അത്ര നല്ല തുടക്കമായിരുന്നില്ല. 34 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. വില്‍ ജാക്സ് (12), ജോര്‍ദാന്‍ കോക്സ് (0) എന്നിവരാണ് മടങ്ങിയത്. പിന്നീട് ഫിലിപ് സാള്‍ട്ട് (39)  ലിവിംഗ്സ്റ്റണ്‍ സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. സാള്‍ട്ട് മടങ്ങിയെങ്കിലും ജേക്കബ് ബെഥേലിനൊപ്പം (24 പന്തില്‍ 44) നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാന്‍ ലിവിംഗ്സ്റ്റണിന് സാധിച്ചു. ഇരുവരും 90 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

രണ്ട് റണ്‍സിന്റെ വേളയില്‍ ഇരുവരും മടങ്ങിയെങ്കിലും ഇംഗ്ലണ്ട് ആറ് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം മറികടന്നു. സാം കറന്‍ (1), ബ്രൈഡണ്‍ കാര്‍സ് (0) എന്നിവരുടെ വിക്കറ്റുകളും ഇംഗ്ലണ്ടിന് നഷ്ടമായി. ജാമി ഓവര്‍ടോണ്‍ (4), ആദില്‍ റഷീദ് (1) പുറത്താവാതെ നിന്നു. മാത്യൂ ഷോര്‍ട്ട് ഓസീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും ഇംഗ്ലണ്ട് പ്രതിരോധ നിരയോട് മുട്ടി നില്‍ക്കാനായില്ല.

england australia