അര്‍ജന്റീന : എമിലിയാനോ മാര്‍ട്ടിനസിന് 2 മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി ഫിഫ. കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തില്‍ കൊളംബിയക്ക് എതിരായ പരാജയ ശേഷം ക്യാമറമാനോട് മോശമായി പെരുമാറിയതിനും കോപ്പ അമേരിക്ക വിജയ ശേഷമുള്ള അശ്ലീല ആഘോഷത്തിനുമാണ് താരത്തിന് ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയത്.
പലപ്പോഴും തന്റെ വിവാദപരമായ ആഘോഷങ്ങള്‍ കൊണ്ടു വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ആസ്റ്റണ്‍ വില്ല ഗോള്‍ കീപ്പര്‍ക്ക് ഈ വിലക്ക് ക്ലബ് തലത്തില്‍ ബാധകം ആവില്ല. ഇതോടെ അടുത്ത രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനക്ക് ആയി എമി മാര്‍ട്ടിനസ് കളിക്കില്ല. വെനസ്വേല, ബൊളീവിയ എന്നിവര്‍ക്ക് എതിരെയുള്ള മത്സരങ്ങളില്‍ ലോക ചാമ്പ്യന്‍ ഗോള്‍ കീപ്പര്‍ ഇല്ലാതെ ആവും അര്‍ജന്റീന ഇറങ്ങുക.