എമേര്‍ജിങ് ഏഷ്യാ കപ്പ് ട്വന്റി 20യ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭിഷേക് ശര്‍മയാണ് ഉപനായകന്‍. ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ 27 വരെ നീളും. ഗ്രൂപ്പ് ബിയില്‍ ഒമാനും യുഎഇയ്ക്കും പാകിസ്താനുമൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്.
ഒക്ടോബര്‍ 19ന് പാകിസ്താന്‍ എ യ്‌ക്കെതിരെയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 21ന് ഇന്ത്യ യുഎഇയെയും ഒക്ടോബര്‍ 23ന് ഇന്ത്യ ഒമാനെയും നേരിടും. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഹോങ്കോങ് എന്നീ ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോ?ഗ്യത നേടും.
എമേര്‍ജിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ (വൈസ് ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), നിഷാന്ത് സിന്ധു, രമണ്‍ദീപ് സിങ്, നേഹല്‍ വധേര, ആയുഷ് ബഡോനി, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), സായി കിഷോര്‍, ഹൃത്വിക് ഷൊക്കൈന്‍, രാഹുല്‍ ചഹര്‍, വൈഭവ് ആറോറ, അന്‍ഷുല്‍ കംബോജ്. അകീബ് ഖാന്‍, റാസിക് സാലാം.
എമേര്‍ജിങ് ഏഷ്യാ കപ്പ്: ഇന്ത്യ എ ടീമിനെ തിലക് വര്‍മ നായിക്കും
ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ 27 വരെ നീളും. ഗ്രൂപ്പ് ബിയില്‍ ഒമാനും യുഎഇയ്ക്കും പാകിസ്താനുമൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്.
New Update