ഡ്യുറന്‍ഡ് കപ്പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്

പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് നോര്‍ത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കിയത്.

author-image
Prana
New Update
north east
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡ്യുറന്‍ഡ് കപ്പിന്റെ 133-ാം പതിപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചാംപ്യന്മാര്‍. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് നോര്‍ത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് നോര്‍ത്ത് ഈസ്റ്റ് ഒരു കിരീടം സ്വന്തമാക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്റെ ആധിപത്യമായിരുന്നു കണ്ടത്. 11ാം മിനിറ്റില്‍ തന്നെ ബഗാന്‍ മുന്നിലെത്തി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ജേസണ്‍ കമ്മിംഗ്‌സ് വലയിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ബഗാന്‍ ലീഡ് വീണ്ടും ഉയര്‍ത്തി. ലിസ്റ്റണ്‍ കൊളാസോയുടെ അസിസ്റ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് പന്ത് വലയിലാക്കിയത്.
അനായാസ വിജയം സ്വപ്നം കണ്ട മോഹന്‍ ബഗാന് രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കനത്ത തിരിച്ചടിയാണ് നല്‍കിയത്. മോഹന്‍ ബഗാന്‍ ഗോള്‍പോസ്റ്റിന് മുന്നില്‍ തുടര്‍ച്ചയായി അപകടം സൃഷ്ടിച്ചുകൊണ്ടിരുന്ന ജിതിന്‍ എം എസ് നല്‍കിയ പാസ് അലാഡിന്‍ അജറൈ നോര്‍ത്ത് ഈസ്റ്റിനായി ആദ്യ ഗോള്‍ നേടി.
55ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് ആദ്യ ഗോള്‍ തിരിച്ചടിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി. 58ാം മിനിറ്റില്‍ ഗില്ലെര്‍മോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഫിനിഷാണ് ഗോളിന് വഴിയൊരുക്കിയത്. അവസാന 30 മിനിറ്റില്‍ ഇരുടീമുകളും വിജയത്തിനായി കടുത്ത പോരാട്ടം കാഴ്ചവെച്ചു. എന്നാല്‍ ആര്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ മത്സരം നിശ്ചിത സമയത്ത് 22 എന്ന് സമനിലയില്‍ അവസാനിച്ചു. പിന്നാലെ വിജയിയെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു.

 

north east united mohun bagan durand cup