ദുലീപ് ട്രോഫി; റിങ്കു സിങിന് അവസരം

അതേസമയം, ബംഗ്ലാദേശിനെതിരായ പരമ്പരയുള്ളതിനാല്‍ ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ദുലീപ് ട്രോഫിയില്‍ ഉള്‍പ്പെടുത്തിയില്ല.

author-image
Athira Kalarikkal
New Update
rinku singhw

Rinku Singh

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി : ദുലീപ് ട്രോഫി രണ്ടാംറൗണ്ട് മത്സരങ്ങളിലേക്ക് ഇന്ത്യന്‍ താരം റിങ്കു സിങ്ങിനെ തിരഞ്ഞെടുത്തു. അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ. സെലക്ഷന്‍ കമ്മിറ്റിയാണ് റിങ്കുവിനെ ടീമില്‍ എടുത്ത കാര്യം അറിയിച്ചു. സെപ്റ്റംബര്‍ 12-ന് ആന്ധ്രാപ്രദേശിലെ അനന്ദ്പുരിലാണ് രണ്ടാം റൗണ്ട് മത്സരം നടക്കുക. അതേസമയം, ബംഗ്ലാദേശിനെതിരായ പരമ്പരയുള്ളതിനാല്‍ ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ദുലീപ് ട്രോഫിയില്‍ ഉള്‍പ്പെടുത്തിയില്ല.

ബി സ്‌ക്വാഡില്‍നിന്ന് യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത് പോലെയുള്ള താരങ്ങള്‍ക്ക് ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ ദുലീപ് ട്രോഫിയുടെ ഭാഗമാവാനാവില്ല. ഈ സ്ഥാനത്തേക്കാണ് റിങ്കുവിനെ പരിഗണിച്ചത്. ധ്രുവ് ജുറേല്‍, കുല്‍ദീപ് യാദവ്, ആകാശ്ദീപ് എന്നിവരും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗില്ലിന് പകരം പ്രഥം സിങ് (റെയില്‍വേസ്), കെ.എല്‍. രാഹുലിന് പകരം അക്ഷയ് വദ്കര്‍ (വിദര്‍ഭ), ജുറേലിന് പകരം എസ്.കെ. റഷീദ് (ആന്ധ്രപ്രദേശ്) എന്നിവരെയും പരിഗണിച്ചു. കുല്‍ദീപിന് പകരം ശംസ് മുലാനിയെയും (ഉത്തര്‍പ്രദേശ്) ആകാശ്ദീപിന് പകരം ആഖിബ് ഖാനെയും (ഉത്തര്‍പ്രദേശ്) ഉള്‍പ്പെടുത്തി.

india cricket rinku singh