ദുലീപ് ട്രോഫി: രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്ന് ഇന്ത്യ ഡി

ശ്രേയസ് അയ്യരുടെയും ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധ സെഞ്ച്വറി മികവില്‍ രണ്ടാം ദിനം മത്സരം നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിം?ഗ്‌സില്‍ ഇന്ത്യ ഡി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് എടുത്തിട്ടുള്ളത്.

author-image
Prana
New Update
india D
Listen to this article
0.75x 1x 1.5x
00:00 / 00:00

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ ഡി തകരുന്നു. ശ്രേയസ് അയ്യരുടെയും ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധ സെഞ്ച്വറി മികവില്‍ രണ്ടാം ദിനം മത്സരം നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിം?ഗ്‌സില്‍ ഇന്ത്യ ഡി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് എടുത്തിട്ടുള്ളത്. നിലവില്‍ 202 റണ്‍സിന്റെ രണ്ടാം ഇന്നിം?ഗ്‌സ് ലീഡാണ് ഇന്ത്യ ഡിയ്ക്കുള്ളത്.

നേരത്തെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 164 റണ്‍സിന് മറുപടി പറഞ്ഞ ഇന്ത്യ സി നാലിന് 91 എന്ന നിലയിലായിരുന്നു രണ്ടാം ദിനം ബാറ്റിം?ഗ് തുടങ്ങിയത്. ബാബ ഇന്ദ്രജിത്ത് നേടിയ 72 റണ്‍സ് മികവില്‍ ഇന്ത്യ സി ഒന്നാം ഇന്നിംഗ്‌സില്‍ 168 റണ്‍സിലെത്തി. നാല് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡും ഇന്ത്യ സി സ്വന്തമാക്കി. ഇന്ത്യ ഡിയ്ക്കായി ഹര്‍ഷിത് റാണ നാലും അക്‌സര്‍ പട്ടേലും സരനാഷ് ജെയിനും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഡിയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 54 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 56 റണ്‍സും നേടി. റിക്കി ബൂയി നിര്‍ണായകമായ 44 റണ്‍സും സംഭാവന ചെയ്തു. അക്‌സര്‍ പട്ടേല്‍ 11 റണ്‍സുമായി ക്രീസിലുണ്ട്. രണ്ട് ദിവസം മത്സരം ബാക്കി നില്‍ക്കുമ്പോള്‍ പരമാവധി ലീഡ് സ്വന്തമാക്കുകയാണ് ഇന്ത്യ ഡിയ്ക്ക് മുന്നിലുള്ള ലക്ഷ്യം.

 

sreyas ayyar duleep trophy