ദിനേശ് കാര്‍ത്തിക് വിരമിച്ചു

ഇന്ത്യയ്ക്ക് വേണ്ടി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ട്വന്റി 20കളും കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 3,000ത്തിലധികം റണ്‍സ് താരത്തിന്റെ പേരിലാക്കിയിട്ടുണ്ട്. 

author-image
Athira Kalarikkal
New Update
Dinesh

Dinesh Karthik announces retirement from all forms of cricket

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഇന്ത്യന്‍ മുന്‍ താരം ദിനേശ് കാര്‍ത്തിക് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2022ല്‍ ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. 16-ാം സീസണില്‍ ഐപിഎല്ലിലും താരം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഭാഗമായിരുന്നു.

ആരാധകരോടും പരിശീലകരോടും സഹതാരങ്ങളോടും തന്നെ നയിച്ച ക്യാപ്റ്റന്മാരോടും കാര്‍ത്തിക്ക് നന്ദി പറഞ്ഞു. കോടിക്കണക്കിന് ആളുകള്‍ രാജ്യത്ത് ക്രിക്കറ്റ് കളിക്കുന്നുണ്ട്. അവരില്‍ നിന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാണെന്നും ഈ വര്‍ഷങ്ങളില്‍ തനിക്ക് പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കും പങ്കാളി ദീപികയ്ക്കും നന്ദിയെന്നും താരം വ്യക്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ട്വന്റി 20കളും കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 3,000ത്തിലധികം റണ്‍സ് താരത്തിന്റെ പേരിലാക്കിയിട്ടുണ്ട്. 

 

 

cricket sports news dinesh karthik retirement