കൊല്‍ക്കത്ത : ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മത്സരം കൂടുതല്‍ കടുത്തിരിക്കുകയാണ്. 2024 ട്വന്റി20 ലോകകപ്പ് കളിക്കാന്‍ എല്ലാ രീതിയിലും ഫിറ്റാണെന്നും ടീമിലിടം നേടാന്‍ പരമാവധി പ്രയത്‌നിക്കുമെന്നും വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഇന്ത്യക്കായി ലോകകപ്പില്‍ മത്സരിക്കുന്നത് വലിയ നേട്ടമാണെന്നും താരം പറഞ്ഞു.
കാര്‍ത്തികിനെ ടീമിലേക്കിടുക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പരിശീലകന്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത്, ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരാണ്. ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോടൊപ്പമാണ് നില്‍ക്കുന്നതെന്ന് കാര്‍ത്തിക് പറഞ്ഞു. ഋഷഭ് പന്ത്, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍ എന്നിവരാണ് ഈ സ്ഥാനം ലക്ഷ്യമിടുന്ന മറ്റു താരങ്ങള്‍.
2022ല്‍ ഓസ്ടല്രേിയയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന കാര്‍ത്തിക് അതിനുശേഷം ദേശീയ ടീമില്‍ കളിച്ചിട്ടില്ല. മത്സരങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് കമന്ററി ബോക്‌സില്‍ സ്ഥിരാംഗമായ താരം ഇത്തവണത്തെ ഐപിഎലിലൂടെയാണ് മത്സരക്കളത്തില്‍ വീണ്ടും സജീവമായത്. ഐപിഎല്‍ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ ബെംഗളൂരു ടീമംഗങ്ങളില്‍ മൂന്നാം സ്ഥാനത്താണ്.