ക്ലീനിക്കല്‍ സ്‌ട്രൈക്കര്‍; ദ്രോഗ്‌ബെ ഉള്ളിടത്ത് വിജയവുമുണ്ട്

സെറ്റ് പീസിലൂടെയോ ബുള്ളറ്റ് ഹെഡ് അപ്പിലൂടെയോ തോല്‍വിയുടെ വക്കിലെത്തി നില്‍ക്കുന്ന ടീമിനെ കരക്കയറ്റും.

author-image
Athira Kalarikkal
Updated On
New Update
Didier Drogbe

ചെല്‍സിയിലെ സര്‍പ്രൈസ് എന്‍ട്രിയില്‍ എത്തിയ താരം. കളിക്കളത്തില്‍ തന്റെ മാന്ത്രികതകൊണ്ട് വിസ്മയിപ്പിച്ച താരം. ചെല്‍സിയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ.  2004 ല്‍ ചെല്‍സിയോടൊപ്പം കൂടിയതാണ് ദ്രോഗ്ബ. 2004ലെ ചെല്‍സിയുടെ തന്നെ ഭാവി മാറ്റിമറച്ച സൈനിങിലൊന്നായിരുന്നു ഇത്.

വിരമിച്ച് ഇക്കാലത്തും ആരാധക ഹൃദയത്തില്‍ കുടികൊള്ളുകയാണ് ദ്രോഗ്‌ബെ എന്ന ഇതിഹാസ താരം. ദ്രോഗ്‌ബെയ്ക്ക് ശേഷം ഒരുപാട് സ്‌ട്രൈക്കര്‍മാര്‍ ചെല്‍സിയില്‍ വന്നിട്ടുണ്ടെങ്കിലും ദ്രോഗ്‌ബെ തീര്‍ത്ത മാന്ത്രിക വലയം എന്നും മായാതെ തന്നെ കിടക്കും. 

ദ്രോഗ്‌ബെയ്ക്ക് പകരം ദ്രോഗ്‌ബെ മാത്രം, ഇതുവരെയും ചടുലതയും പോര്‍വീര്യവും നിറഞ്ഞ വേറെയൊരു താരം എത്തിയിട്ടില്ല. തോല്‍വികള്‍ എത്രയുണ്ടായാലും എതിരാളികളുടെ കോര്‍ട്ടില്‍ പോയി വിജയം തിരിച്ചുപിടിക്കാമെന്ന ദ്രോഗ്‌ബെയുടെ വാക്കു മാത്രം മതി ടീമിന് ആത്മവിശ്വാസം പകരാനെന്നാണ് താരത്തിനെ കുറിച്ച് ജോസെ മൗറീഞ്ഞ്യോ പറഞ്ഞിട്ടുള്ളത്. ഇത് തന്നെ ധാരാളമാണ് താരത്തിനെ എക്കാലത്തും അടയാളപ്പെടുത്താന്‍. 

ഫ്രഞ്ച് ക്ലബ് മാര്‍സയില്‍ നിന്ന് സ്റ്റാഫോര്‍ഡ് ബ്രിഡ്ജിലെത്തി ആദ്യ സീസണില്‍ തന്നെ 16 ഗോളുകളുമായി തന്റെ വരവ് ഗംഭീരമാക്കി. ചെല്‍സിയുടെ അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് പ്രീമിയര്‍ ലീഗിന്റെ കിരീട നേട്ടത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. അമ്പരിക്കുന്ന സ്‌ട്രൈക്കുകളോടെ അന്നു തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി. ചാമ്പ്യന്‍സ് ലീഗ്, കമ്മ്യൂണിറ്റി ഷീല്‍ഡ്, എഫ്എ കപ്പ് ലീഗ് എന്നിവ ഓരോന്നായി സ്വന്തമാക്കി. ഓള്‍ഡ് ട്രോപോര്‍ഡിലും ഐവറി കോസ്റ്റിലും മികവുറ്റ പ്രകടങ്ങള്‍ കാഴ്ചവെച്ചു.  

നിര്‍ണായക മത്സരങ്ങളിലെ ടീമിന്റെ രക്ഷകനായി. വൈകാതെ തന്നെ മത്സരങ്ങളിലെ ക്ലീനിങ് സ്‌ട്രൈക്കറായി മാറി. ആരാധകരുടെ മനം കവര്‍ന്നതും ഈ ക്ലീനിങ് പാഠവമായിരുന്നു. സെറ്റ് പീസിലൂടെയോ ബുള്ളറ്റ് ഹെഡ് അപ്പിലൂടെയോ തോല്‍വിയുടെ വക്കിലെത്തി നില്‍ക്കുന്ന ടീമിനെ കരക്കയറ്റും. ഇതൊക്കെയാണ് താരത്തെ എക്കാലത്തെയും അമ്പരപ്പിക്കുന്ന താരമാക്കി മാറ്റിയത്. ഏതു സാഹചര്യങ്ങളിലും ഗോളുകളെ നിഷ്പ്രയാസം തന്റെ വലയിലെത്തിക്കുന്ന താരത്തിന്റെ മാന്ത്രികതയാണ് എല്ലാവരില്‍ നിന്നും ദ്രോഗ്‌ബെയെ വ്യത്യസ്തനാക്കിയത്. 

2012 ല്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ മ്യൂണികും ചെല്‍സിയും നേര്‍ക്കു നേര്‍ വന്ന പോരാട്ടത്തില്‍ മാജിക് പ്രകടനം പുറത്തിറക്കി. മ്യൂണികിന്റെ ഭാഗത്ത് ആര്യന്‍ റോബന്‍, തോമസ് മുള്ളര്‍ എന്നിവരടങ്ങുന്ന കരുത്തന്‍ ടീം. മറു ഭാഗത്ത് ജോണ്‍ ടെറിയും ദ്രോഗ്‌ബെയും മത്സരത്തിന്റെ രണ്ടാം പകുതിയിലും ഗോള്‍ ഇല്ല. പിന്നീട് അവസാനത്തെ 78-ാം മിനിറ്റില്‍ മുള്ളറിന്റെ ഗോള്‍ വലയിലെത്തി. മ്യൂണിക് വിജയാഹ്ലാദത്തില്‍ നില്‍ക്കുമ്പോള്‍ അവസാനത്തെ 8 -ാം മിനിറ്റില്‍ ദ്രോഗ്‌ബെ ഉയര്‍ന്നു ചാടി ഗോള്‍ കൃത്യമായി വലയിലെത്തിച്ചു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ചെല്‍സി ദ്രോഗ്‌ബെയുടെ മികവില്‍ വിജയിച്ചു. 

ഏതു അവസ്ഥയിലും വിജയിക്കണമെന്ന ഒരൊറ്റ വിചാരമെ താരത്തിന് ഉണ്ടായിരുന്നുള്ളൂ. ദ്രോഗ്‌ബെയ്ക്ക് പകരം ദ്രോഗ്‌ബെ മാത്രമായി മാറി. 2009-10 സീസണില്‍ പ്രമീയര്‍ ലീഗ് എഫ്എ കപ്പ് താരത്തിന്റെ മികവില്‍ നേടി. സീസണില്‍ മാത്രം 39 ഗോളുകള്‍ സ്വന്തമാക്കി.

drogba 2

2 തവണ ഗോള്‍ഡന്‍ ബൂട്ട് നേടി, 3 ലീഗ് കപ്പ് എന്നതും താരത്തിന്റെ പക്കലെത്തി. വ്യത്യസ്തമാര്‍ന്ന പോരാട്ടവീര്യവും മത്സരബുദ്ധിയും താരത്തിനെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിച്ചു. പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തോടെയാണ് താരം ചെല്‍സി വിട്ടത്. അവസാന ലീഗ് മത്സരത്തില്‍ താരത്തെ തോളിലേറ്റിയുള്ള രംഗം എന്നും ആരാധകരുടെ മനസില്‍ ഉണ്ടാകും. 

 

 

chelsea Explainer didier drogba