ബ്രസല്‍സ് : ഡയമണ്ട് ലീഗിലെ ഫൈനല്‍ മത്സരത്തില്‍ തന്നെ കിടുക്കന്‍ പ്രകടനം പുറത്തെടുത്ത് അവിനാശ് സാബ്ലെ. തന്റെ അരങ്ങേറ്റ മത്സരത്തില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാശ് സാബ്ലെ 9-ാം സ്ഥാനത്തെത്തി. ബെല്‍ജിയത്തിലെ ബ്രസല്‍സിലാണ് ഫൈനല്‍ മത്സരം നടന്നത്. ഇന്ത്യന്‍ സ്റ്റീപ്പിള്‍ ചേസര്‍ തന്റെ സീസണിലെ മികച്ച സമയമാണ് താരം ഇന്ന് സ്വന്തമാക്കിത്.
അതേസമയം, 22 കാരനായ കെനിയന്‍ താരം അമോസ് സെറെം 8:06.90 സെക്കന്‍ഡില്‍ തന്റെ ആദ്യ ഡയമണ്ട് ട്രോഫി സ്വന്തമാക്കി. ഒളിമ്പിക് ചാമ്പ്യന്‍ മൊറോക്കോയുടെ സൗഫിയാന്‍ എല്‍ ബക്കാലിയെ 8:08.60 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തി പിന്തള്ളിയാണ് സെറമിന്റെ വിജയം. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീപ്പിള്ചേസര്മാര്ക്കൊപ്പം മത്സരിച്ച സാബ്ലെ 8:17.09 എന്ന സമയത്തിലാണ് ഫിനിഷ് ചെയ്തത്.