ദുബായ് : അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 17 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് സമോവന്‍ ബാറ്റര്‍ ദാരിയസ് വിസ്സര്‍. ടി20-യില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡാണ് ദാരിയസ് പറത്തിയത്. ഒരോവറില്‍ 39-റണ്‍സാണ് സമോവന്‍ താരം അടിച്ചെടുത്തത്. ഐസിസി ടി20 ലോകകപ്പ് സബ്റീജിയണല്‍ ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയര്‍ മത്സരത്തിലാണ് താരത്തിന്റെ റെക്കോഡ് പ്രകടനം. ഇതോടെ അന്താരാഷ്ട്ര ടി20-യില്‍ ഒരോവറില്‍ 36-റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ താരം യുവ്രാജ് സിങ്ങിന്റെ റെക്കോഡാണ് ദാരിയസ് മറികടന്നത്.ലോകകപ്പ് ക്വാളിഫയറില്‍ വനൗതുക്കെതിരായ മത്സരത്തിലാണ് താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം. നിപികോ എറിഞ്ഞ 15-ാം ഓവറില്‍ ആറ് സിക്സറുള്‍പ്പെടെ 39 റണ്‍സാണ് പിറന്നത്. 62-പന്തില്‍ നിന്ന് താരം 132 റണ്‍സെടുത്തു. സമോവയാണ് മത്സരത്തില്‍ 10 റണ്‍സിന് വിജയിച്ചത്.
ഒരോവറില്‍ 36 റണ്‍സ്; യുവരാജിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ദാരിയസ്
ഐസിസി ടി20 ലോകകപ്പ് സബ്റീജിയണല്‍ ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയര്‍ മത്സരത്തിലാണ് താരത്തിന്റെ റെക്കോഡ് പ്രകടനം. ഇതോടെ അന്താരാഷ്ട്ര ടി20-യില്‍ ഒരോവറില്‍ 36-റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ താരം യുവ്രാജ് സിങ്ങിന്റെ റെക്കോഡാണ് ദാരിയസ് മറികടന്നത്.
New Update
00:00
/ 00:00