ഇസ്ലാമാബാദ് : സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാന് ആതിഥ്യം വഹിക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് അയയ്ക്കരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് (ബിസിസിഐ) പാക്കിസ്ഥാനില്‍ നിന്നുതന്നെ മുന്നറിയിപ്പ്. മുന്‍ പാക്കിസ്ഥാന് താരം ഡാനിഷ് കനേരിയയാണ്, പാക്കിസ്ഥാനില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും അയയ്ക്കരുതെന്നും പറയുന്നത്.
''പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു വരരുതെന്നേ ഞാന്‍ പറയൂ. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് അധികൃതര്‍ക്കും ശ്രദ്ധ വേണം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഉചിതമായ തീരുമാനമെടുക്കട്ടെ. മിക്കവാറും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താനാണ് സാധ്യത' ഡാനിഷ് കനേരിയ പറഞ്ഞു.