ബ്ലാസ്‌റ്റേഴ്‌സില്‍ അഴിച്ചുപണി; ഡെയ്‌സുകെ സകായിയും ക്ലബ് വിട്ടു

ലീഗില്‍ 21 മത്സരങ്ങള്‍ കളിച്ച ഡെയ്‌സുകെ 3 ഗോളും 1 അസിസ്റ്റും നേടി. ഒരുവര്‍ഷത്തെ കരാറിനായിരുന്നു താരം ക്ലബില്‍ കേറിയത്. ഒരു വര്‍ഷത്തിന് ശേഷം കരാര്‍ പുതുക്കേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു.

author-image
Athira Kalarikkal
Updated On
New Update
desuke

Daisuke Sakai

Listen to this article
0.75x 1x 1.5x
00:00 / 00:00

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഡെയ്‌സുകെ സകായി ക്ലബ് വിട്ടു. ഇന്ന് ഔദ്യോഗിക പ്രസ്ഥാവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ ടീമിനായുള്ള സംഭാവനകള്‍ക്ക് നന്ദി പറയുന്നതായും ക്ലബ് കുറിച്ചു. ഈ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു ഡെയ്‌സുകെ.

ലീഗില്‍ 21 മത്സരങ്ങള്‍ കളിച്ച ഡെയ്‌സുകെ 3 ഗോളും 1 അസിസ്റ്റും നേടി. ഒരുവര്‍ഷത്തെ കരാറിനായിരുന്നു താരം ക്ലബില്‍ കേറിയത്. ഒരു വര്‍ഷത്തിന് ശേഷം കരാര്‍ പുതുക്കേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു. ജപ്പാന്‍, തായ്ലന്‍ഡ്, ബെല്‍ജിയം എന്നിവിടങ്ങളിലെ വിവിധ ലീഗുകളില്‍ കളിച്ചിട്ടുള്ള താരമാണ് സകായ്.

 

Kerala Blasters football player Desuke