ധോണിയെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല: ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

2008 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ ഈ നിയമം ഐപിഎല്ലില്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഈ നിയമം വീണ്ടും കൊണ്ടുവന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ധോണിയെ ചെറിയ തുകയ്ക്കു ടീമില്‍ നിലനിര്‍ത്താം.

author-image
Athira Kalarikkal
New Update
csk dhoni

Ms Dhoni

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: വരുന്ന ഐപിഎല്‍ സീസണില്‍ എംഎസ് ധോണിയെ കളിപ്പിക്കാനായി ഒരു നിയമ മാറ്റത്തിനും ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചു. അണ്‍കാപ്ഡ് നിയമം തിരികെക്കൊണ്ടുവരാമെന്നത് ബിസിസിഐയുടെ നിര്‍ദേശമായിരുന്നെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. വിരമിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞ താരങ്ങളെ അണ്‍കാപ്ഡ് ആയി പരിഗണിക്കുന്ന നിയമമാണിത്.

2008 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ ഈ നിയമം ഐപിഎല്ലില്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഈ നിയമം വീണ്ടും കൊണ്ടുവന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ധോണിയെ ചെറിയ തുകയ്ക്കു ടീമില്‍ നിലനിര്‍ത്താം. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതലറിയില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ വ്യക്തമാക്കി.

ms dhoni csk