കോപ്പ അമേരിക്ക മത്സരത്തില്‍ ബ്രസീല്‍ പാതി വഴിയില്‍ വീണു. സെമി ഫൈനലിലേക്ക് മുന്നേറി ഉറുഗ്വേ. ഇന്ന് നടന്ന പോരാട്ടത്തില്‍ ഇരു ടീമുകള്‍ മികച്ച ഫോമിലായിരുന്നു കളി മുന്നോട്ട് കൊണ്ടുപോയത്. ഗോള്‍ അവസരങ്ങള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് തടയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും വീണില്ല.
രണ്ടാം പകുതിയില്‍ ബ്രസീല്‍ അറ്റാക്ക് ചെയ്‌തെങ്കിലും ഉറുഗ്വേ പണിത ഡിഫന്‍സീവ് ബ്ലോക്ക് മറികടക്കുക എന്നത് എളുപ്പമായിരുന്നില്ല. ഒരു മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് ഉറുഗ്വേ താരം നാന്‍ഡെസ് ചവപ്പ് കണ്ട് പുറത്ത് പോയി. റോഡ്രിഗോയെ ഫൗള്‍ ചെയ്തതിന് ആയിരുന്നു നാന്‍ഡെസ് ചുവപ്പ് കണ്ടത്. നിശ്ചിത സമയത്തും കളി ഗോള്‍ രഹിതമായതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ ഉറുഗ്വേയുടെ വാല്വെര്‍ദെയുടെതായിരുന്നു ആദ്യ കിക്ക്, അത് വലയിലെത്തുകയും ചെയ്തു. പെരേര ബ്രസീലിനായും സ്‌കോര്‍ ചെയ്തു. ബസീലിനായി മൂന്നാം കിക്ക് എടുത്ത ഡഗ്ലസ് ലൂയിസിന്റെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. ഉഗാര്‍ടെയുടെ അവസാന കിക്ക് വലയിലെത്തിയതോടെ ഉറുഗ്വേ സെമിഫൈനലിലേക്ക് കയറി. കൊളംബിയയെ ഉറുഗ്വേ സെമി ഫൈനലില്‍ നേരിടും.