ന്യൂജഴ്‌സി : കോപ്പ അമേരിക്ക സെമിഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു നിലവിലെ ചാമ്പ്യന്മാര്‍ ആയ അര്‍ജന്റീന ഫൈനലില്‍. ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും മുന്നേറ്റനിര താരം ജൂലിയന്‍ ആല്‍വാരസും ആണ് അര്‍ജന്റീനക്ക് ആയി ഗോളുകള്‍ നേടിയത്. നന്നായി കളിച്ച കാനഡക്ക് പക്ഷെ തുടക്കത്തില്‍ എമി മാര്‍ട്ടസിനെ പരീക്ഷിക്കാന്‍ ആയില്ല. തുടര്‍ന്ന് 22 മത്തെ മിനിറ്റില്‍ ഡി പോളിന്റെ മികച്ച പാസില്‍ നിന്നു മികച്ച ഷോട്ടിലൂടെ കനേഡിയന്‍ ഗോള്‍ കീപ്പറെ മറികടന്ന ആല്‍വാരസ് ആണ് അര്‍ജന്റീനക്ക് മത്സരത്തില്‍ മുന്‍തൂക്കം നേടി നല്‍കിയത്. ലൗടാരോ മാര്‍ട്ടിനസിനെ ബെഞ്ചില്‍ ഇരുത്തി തന്നെ കളിപ്പിച്ചതിനു സ്‌കലോണിക്ക് ഗോളിലൂടെ തന്നെ ആല്‍വരസ് നന്ദി അറിയിച്ചു.
തുടര്‍ന്നും അവസരങ്ങള്‍ സൃഷ്ടിച്ച അര്‍ജന്റീനക്ക് പക്ഷെ ആദ്യ പകുതിയില്‍ തുടര്‍ന്ന് ഗോള്‍ നേടാന്‍ ആയില്ല. രണ്ടാം പകുതിയില്‍ 51 മത്തെ മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഉതിര്‍ത്ത ഷോട്ട് ഗോളിലേക്ക് തിരിച്ചു വിട്ട ലയണല്‍ മെസ്സി അര്‍ജന്റീന ജയം പൂര്‍ത്തിയാക്കുക ആയിരുന്നു. ടൂര്‍ണമെന്റിലെ മെസ്സിയുടെ ആദ്യ ഗോള്‍ ആയിരുന്നു ഇത്. പിന്നീട് ഗോളിനായി അധ്വാനിച്ചു കളിക്കുന്ന കാനഡയെ ആണ് കാണാന്‍ ആയത്. പലപ്പോഴും അര്‍ജന്റീന പ്രതിരോധത്തിലെ മോശം പാസുകളും അവര്‍ക്ക് സഹായം ആയി. എന്നാല്‍ ഒരിക്കല്‍ ഒഴിച്ചാല്‍ എമി മാര്‍ട്ടിനസിനെ നന്നായി പരീക്ഷിക്കാന്‍ പോലും ജെസി മാര്‍ഷിന്റെ ടീമിന് ആയില്ല. ഫൈനലില്‍ കൊളംബിയ, ഉറുഗ്വേ മത്സര വിജയിയെ ആണ് അര്‍ജന്റീന നേരിടുക.