ഹൂസ്റ്റൺ (യു.എസ്):കോപാ അമേരിക്ക ഫുട്ബാൾ ടുർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച എക്വഡോറിനെ വീഴ്ത്തി അർജന്റീന സെമിയിൽ.പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന എക്വഡോറിനെ തോൽപ്പിച്ചത്.കോപ്പ അമേരിക്കയിൽ അർജൻ്റീനയുടെ തുടർച്ചയായ അഞ്ചാം സെമി പ്രവേശനമാണിത്.
അതെസമയം സെമിയിൽ കാനഡ-വെനേസ്വല മത്സര വിജയി ആയിരിക്കും അർജന്റീനയുടെ എതിരാളി.ലോകകപ്പ് ഹീറോ എമിലിയാനോ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ രക്ഷകനായത്.എന്നാൽ സൂപ്പർതാരം ലയണൽ മെസ്സിക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ നേടാൻ കഴിയാതെ നിരാശനാകുകയായിരുന്നു.നിക്കോളാസ് ഒട്ടമെൻഡികിന്റെ ഗോളാണ് അർജന്റീനയുടെ വിജയം ഉറപ്പിച്ചത്. ഷൂട്ടൗട്ടിൽ അർജൻ്റീനയുടെ ലീഡ് നിലനിർത്താൻ മോണ്ടിയേൽ വല കണ്ടെത്തി.
ആദ്യപകുതിയിൽ ലിസാൻഡ്രോ മാർട്ടിനെസ് നേടിയ ഗോളിൽ അർജൻറീന 1-0ത്തിന് മുന്നിലായിരുന്നു. 34-ാം മിനിറ്റിൽ കോർണർകിക്കിൽനിന്നുവന്ന പന്തിനെ അലക്സിസ് മക് അലിസ്റ്റർ തലകൊണ്ട് മറിച്ചുനൽകിയപ്പോൾ ഗോൾപോസ്റ്റിനരികെനിന്ന് ഫ്രീഹെഡറിൽ മാർട്ടിനസ് വലയിലേക്ക് തള്ളുകയായിരുന്നു.ഇക്വഡോറിനെ ഷൂട്ടൗട്ടിൽ നിർത്താൻ ജോർഡി കെയ്‌സെഡോയ്ക്ക് സ്‌കോർ ചെയ്യേണ്ടിവന്നു, മധ്യഭാഗത്ത് നിന്ന് പന്ത് പൊട്ടിച്ച് അദ്ദേഹം അത് ചെയ്തു.പിന്നാലെ ഷൂട്ടൗട്ടിൽ അർജൻ്റീനയുടെ ലീഡ് നിലനിർത്താൻ മോണ്ടിയേൽ വല കുലുക്കി.
നിലവിലെ ചാമ്പ്യന്മാർക്കെതിരെ ഒന്നാന്തരം പ്രത്യാക്രമണങ്ങളുമായി മികവു കാട്ടിയ എക്വഡോറിനെതിരെ കളിയുടെ തുടക്കത്തിൽ അർജന്റീനക്ക് സ്വതസിദ്ധമായ കളിയൊന്നും പുറത്തെടുക്കാനായില്ല. ആദ്യ അരമണിക്കൂറിൽ ഒരു ഷോട്ടുപോലും എതിർവല ലക്ഷ്യമിട്ട് പായിക്കാൻ അവർക്ക് കഴിഞ്ഞില്ല. മറുതലക്കൽ കളി കാൽമണിക്കൂറാകവേ എക്വഡോറിന്റെ ജെറമി സാർമിയെന്റോയുടെ ഗോളെന്നുറച്ച നീക്കം അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് തടയുകയായിരുന്നു.
പരിക്കുകാരണം പെറുവിനെതിരെ പുറത്തിരുന്നശേഷം ക്യാപ്റ്റൻ ലയണൽ മെസ്സി തിരിച്ചുവന്നപ്പോൾ സാറ്റാർട്ടിങ് ഇലവനിൽ ലൗതാറോയിരുന്നു മുന്നേറ്റത്തിൽ കൂട്ട്. ഡി പോൾ, മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ഗോൺസാൽവസ് എന്നിവരാണ് മധ്യനിരയിൽ ഇറങ്ങിയത്.