എന്റെ കരിയറിലെ ഏറ്റവും മോശം മത്സരം: കാര്‍ലോസ് അല്‍ക്കാരസ്

''എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് കഴിഞ്ഞില്ല, എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് നന്നാവാന്‍ കഴിഞ്ഞില്ല. വിജയിക്കുക അസാധ്യമായിരുന്നു, അത്രമാത്രം'

author-image
Athira Kalarikkal
New Update
ALCA

Spanish tennis player Carlos Alcaraz during the Cincinnati Open match

Listen to this article
0.75x 1x 1.5x
00:00 / 00:00

മോസണ്‍ സിറ്റി : സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലില്‍ ഫ്രഞ്ച് താരം ഗെയില്‍ മോണ്‍ഫില്‍സിനോട് തോല്‍വി കാര്‍ലോസ് അല്‍കാരാസ്. വിമ്പിള്‍ഡണ്‍ ചാമ്പ്യന് ഫ്രഞ്ച് എതിരാളിയുമായുള്ള പോരാട്ടത്തില്‍ മുട്ടിനില്‍ക്കാനായില്ല. 
46, 76 (7/5), 64 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ തോല്‍വി. 

തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായാണ് അല്‍കാരസ് ഈ മത്സരത്തിനെ വിലയിരുത്തുന്നത്. മത്സരം തോറ്റതില്‍ റാക്കറ്റ് തകര്‍ത്താണ് കാര്‍ലോസ് അല്‍കാരാസ് നിരാശ പ്രകടിപ്പിച്ചത്. ഇതുവരെ ഒരു മത്സരത്തിന്റെ അവസാനത്തിലും റാക്കറ്റ് തകര്‍ത്തിട്ടില്ലെന്ന് അല്‍കാരസ് പറഞ്ഞു. മത്സരം മികച്ച രീതിയില്‍ കളിക്കാത്തതിന്റെ നിരാശ താരത്തിനുണ്ട്. 

'എന്റെ കരിയറില്‍ ഞാന്‍ കളിച്ച ഏറ്റവും മോശം മത്സരമായിരുന്നു ഇത്' അല്‍കാരാസ് പറഞ്ഞു. ''എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് കഴിഞ്ഞില്ല, എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് നന്നാവാന്‍ കഴിഞ്ഞില്ല. വിജയിക്കുക അസാധ്യമായിരുന്നു, അത്രമാത്രം' അല്‍കാരസ് പറഞ്ഞു. അതേസമയം, യുഎസ് ഓപ്പണിന് മുന്നോടിയായി നൊവാക് ജോക്കോവിച്ച് സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്മാറിയിരുന്നു. 

 

 

carlos alcaraz Cincinnati Open 2024