കണ്ണീരണിഞ്ഞ് പെപ്പെ, ആശ്വസിപ്പിച്ച് റൊണാള്‍ഡോ

"ആരാധകര്‍ക്ക് സന്തോഷം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. നിര്‍ഭാഗ്യവശാല്‍ ഫുട്ബോള്‍ അങ്ങനെയും കൂടിയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ചു. ഇന്ന് ഞങ്ങള്‍ പരാജയപ്പെട്ടു"

author-image
Athira Kalarikkal
New Update
Rono & pepe

Ronaldo & Pepe after euro cup quarter final

Listen to this article
0.75x 1x 1.5x
00:00 / 00:00

 

അവസാന യൂറോ കപ്പില്‍ കണ്ണീര്‍മടക്കം



ബെര്‍ലിന്‍: യൂറോകപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ട് പോര്‍ച്ചുഗല്‍. പെപ്പെയുടെയും റൊണോയുടെയും അവസാന യൂറോ കപ്പ് മത്സരത്തിന് ബെര്‍ലിന്‍ വേദിയായി. ഒരുപാട് പ്രതീക്ഷയോടിറങ്ങിയ ടീം ഒത്തിരി വിഷമത്തോടെയാണ് പരാജയം ഏറ്റുവാങ്ങിയത്. അവസാന യൂറോ കപ്പിലും പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു പെപ്പെ. താരം പൊട്ടികരഞ്ഞാണ് കളം വിട്ടത്. മൈതാനത്ത് വിതുമ്പിയ പെപ്പെയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. 

'റൊണാള്‍ഡോയുടെ ആ കെട്ടിപ്പിടുത്തം ഒരുപാട് കാര്യങ്ങള്‍ അര്‍ത്ഥമാക്കുന്നുണ്ട്. ഞങ്ങള്‍ സഹോദരങ്ങളെപോലെയാണ്. ഇത് ശരിയായ സമയമല്ല. കാരണം ഈ പരാജയം വളരെ വേദനിപ്പിക്കുന്നുണ്ട്. ഭാവിയെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ഈ വേദനയിലൂടെയും ദുഃഖത്തിലൂടെയും കടന്നുപോവേണ്ടതുണ്ട്', പെപ്പെ പറഞ്ഞു.



'രാജ്യത്തിന് വേണ്ടി വിജയിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആരാധകര്‍ക്ക് സന്തോഷം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. നിര്‍ഭാഗ്യവശാല്‍ ഫുട്ബോള്‍ അങ്ങനെയും കൂടിയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ചു. ഇന്ന് ഞങ്ങള്‍ പരാജയപ്പെട്ടു. സാഹചര്യം അംഗീകരിച്ച് സഹതാരങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ട്', പെപ്പെ കൂട്ടിച്ചേര്‍ത്തു.

 

christiano ronaldo pepe euro cup2024