ചെസില്‍ ചരിത്രം, ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം

ഹംഗറിയില്‍ നടക്കുന്ന ചെസ് ഒളിംപ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ആവേശപ്പോരാട്ടത്തില്‍ അവസാന റൗണ്ടില്‍ സ്ലൊവേനിയയെ തോല്‍പ്പിച്ചാണ് ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം.

author-image
Athira Kalarikkal
New Update
gold

സ്വർണം നേടിയ ഇന്ത്യൻ ടീമുകൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ബുഡാപെസ്റ്റ്(ഹംഗറി):  ലോക ചെസ് ഒളിംപ്യാഡില്‍ ചരിത്രമെഴുതി ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. ഹംഗറിയില്‍ നടക്കുന്ന ചെസ് ഒളിംപ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ആവേശപ്പോരാട്ടത്തില്‍ അവസാന റൗണ്ടില്‍ സ്ലൊവേനിയയെ തോല്‍പ്പിച്ചാണ് ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം. പിന്നാലെ വനിതാ വിഭാഗത്തില്‍ അവസാന റൗണ്ടില്‍ അസര്‍ബൈജാനെ തോല്‍പ്പിച്ചും സ്വര്‍ണം നേടി.

ചരിത്രനേട്ടത്തിന്റെ വക്കിലായിരുന്ന ഇന്ത്യ, ലോക മൂന്നാം നമ്പര്‍ താരം അര്‍ജുന്‍ എരിഗാസി സ്ലൊവേനിയന്‍ താരം യാന്‍ സുബെല്‍ജിനെ തോല്‍പ്പിച്ചതോടെയാണ് സ്വര്‍ണം ഉറപ്പാക്കിയത്. ഡി.ഗുകേഷ് വ്‌ലാഡിമിര്‍ ഫെഡോസീവിനെതിരെയും, ആര്‍. പ്രഗ്‌നാനന്ദ ആന്റണ്‍ ഡെംചെങ്കോയ്‌ക്കെതിരെയും നേടിയ വിജയങ്ങളും ഇന്ത്യയുടെ ചരിത്രക്കുതിപ്പില്‍ നിര്‍ണായകമായി. 

ലോക ചെസ് ഒളിംപ്യാഡില്‍ എട്ടു വിജയങ്ങളുമായി കുതിച്ച ഇന്ത്യ, നിലവിലെ ചാംപ്യന്‍മാരായ ഉസ്‌ബെക്കിസ്ഥാനോടാണ് ആദ്യമായി സമനില വഴങ്ങിയത്. പിന്നാലെ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ച് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഒടുവില്‍ സ്ലൊവേനിയയെ തോല്‍പ്പിച്ച് ചരിത്രനേട്ടവും സ്വന്തമാക്കി. 2022, 2014 ചെസ് ഒളിംപ്യാഡുകളില്‍ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതിനു മുന്‍പ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

നേരത്തെ, ഓപ്പണ്‍ വിഭാഗം പത്താം റൗണ്ടില്‍ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചിരുന്നു (2.51.5). ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ, വെസ്ലി സോയോടു തോറ്റെങ്കിലും ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഡി.ഗുകേഷും ഡൊമിനിഗസ് പെരെസ് ലിനിയറിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗാസിയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. 

 

Chess Olympiad