ചെന്നൈ: ഐപിഎല്ലിന്റെ 17–ാം സീസണിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സിന്റെ പടയോട്ടം.ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.207 റൺസ് വിജയലക്ഷ്യവുമായി പൊരുതിയ ടൈറ്റൻസിന്റെ ഇന്നിങ്സ് 143ൽ അവസാനിച്ചു. ജയത്തോടെ സിഎസ്കെ പോയിന്റ് പട്ടികയിൽ ഒന്നാമനായി .
ചെന്നൈയോടുള്ള മറുപടി ബാറ്റിങ്ങിൽ ടൈറ്റൻസിന്റെ ഇന്നിങ്സിന് നല്ലൊരു തുടക്കം കിട്ടിയില്ല. മൂന്നാം ഓവറിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (8) ദീപക് ചാഹറിന്റെ വിക്കറ്റിനു മുന്നിൽ മുട്ടുമടക്കി .രണ്ട് ഓവർ കഴിയുമ്പോഴും വൃദ്ധിമാൻ സാഹയെ (17 പന്തിൽ 21) കൂടി പുറത്താക്കി ചാഹർ വീണ്ടും ചുവടുറപ്പിച്ചു . സ്കോർ 55ൽ നിൽക്കേ വിജയ് ശങ്കർ (12) ഡാരിൽ മിച്ചൽ ധോണിയുടെ പരിധിയിലായി .
ഇംപാക്ട് പ്ലെയറായ സായ് സുദർശൻ (37) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ വിജയ ലക്‌ഷ്യം അകലെയായി .അസ്മത്തുല്ല ഒമര്‍സായ് (11), റാഷിദ് ഖാൻ (1), രാഹുൽ തെവാത്തിയ (6), ഉമേഷ് യാദവ് (10*), സ്പെൻസർ ജോൺസൻ (5*) എന്നിങ്ങനെ മറ്റു താരങ്ങൾ പ്രകടനം കാഴ്ചവെച്ചു . ചെന്നൈക്കു വേണ്ടി ദീപക് ചാഹർ, മുസ്തഫിസുർ റഹ്മാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വിക്കറ്റു വീതം നേടി .സ്കോർ: ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ 6ന് 206, ഗുജറാത്ത് ടൈറ്റൻസ് – 20 ഓവറിൽ 8ന് 143.