ധോണിയെ നിലനിര്‍ത്തി ചെന്നൈ, പന്തിനെ കൈവിട്ട് ഡല്‍ഹി

ഓരോ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ടീമുകള്‍ ആരെയൊക്കെ നിലനിര്‍ത്തിയെന്ന കാര്യത്തില്‍ അന്തിമചിത്രം പുറത്തുവന്നു.

author-image
Prana
New Update
dhoni pant

അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ടീമുകള്‍ ആരെയൊക്കെ നിലനിര്‍ത്തിയെന്ന കാര്യത്തില്‍ അന്തിമചിത്രം പുറത്തുവന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസനെ 23 കോടി രൂപയ്ക്ക് നിലനിര്‍ത്തി. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്്‌സ്: നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൈവിട്ടു. ആന്ദ്രേ റസ്സല്‍ (12 കോടി), റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ ( 12 കോടി), ഹര്‍ഷിത് റാണ (4 കോടി), രമണ്‍ദീപ് സിങ് (4 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : ഹെന്റിച്ച് ക്ലാസന്‍(23 കോടി), പാറ്റ് കമ്മിന്‍സ്(18 കോടി), അഭിഷേക് ശര്‍മ(14 കോടി), ട്രാവിസ് ഹെഡ്(14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി(6 കോടി)

ചെന്നൈ സൂപ്പര്‍ കിങ്‌സ്: പ്രതീക്ഷിക്കപ്പെട്ടതുപോലെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ നാല് കോടിക്ക് അണ്‍ക്യാപ്ഡ് പ്ലെയറായി സി.എസ്.കെ. നിലനിര്‍ത്തി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് (18 കോടി), മഹേഷ് പതിരാന (13 കോടി), ശിവം ദുബേ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എന്നിവരാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ്: ജസ്പ്രിത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി) എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്.

രാജസ്ഥാന്‍ റോയല്‍സ് : സഞ്ജു സാംസണ്‍(18 കോടി), യശസ്വി ജയ്‌സ്വാള്‍(18 കോടി), റിയാന്‍ പരാഗ്(14 കോടി), ധ്രൂവ് ജുറേല്‍(14 കോടി), ഷിമ്രോണ്‍ ഹെറ്റ്മയര്‍(11 കോടി), സന്ദീപ് ശര്‍മ(നാല് കോടി).

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു : വിരാട് കോഹ്‌ലി(21 കോടി), രജത് പാട്ടിദാര്‍(11 കോടി), യാഷ് ദയാല്‍(5 കോടി)

ഡല്‍ഹി ക്യാപിറ്റല്‍സ് : അക്‌സര്‍ പട്ടേല്‍(16.5 കോടി), കുല്‍ദീപ് യാദവ്(13.25), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്(10 കോടി), അഭിഷേക് പോറല്‍(4 കോടി)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് : നിക്കോളാസ് പൂരാന്‍(21 കോടി), രവി ബിഷ്‌ണോയി(11 കോടി), മായങ്ക് യാദവ്(11 കോടി), മുഹ്‌സിന്‍ ഖാന്‍(നാലു കോടി), ആയുഷ് ബദോനി(നാലു കോടി)


ഗുജറാത്ത് ടൈറ്റന്‍സ് : റാഷിദ് ഖാന്‍(18 കോടി), ശുഭ്മന്‍ ഗില്‍(16.5 കോടി), സായി സുദര്‍ശന്‍(8.5 കോടി), രാഹുല്‍ തെവാട്ടിയ(4 കോടി), ഷാരൂഖ് ഖാന്‍(4 കോടി)

പഞ്ചാബ് കിങ്‌സ് : ശശാങ്ക് സിങ്(5.5 കോടി), പ്രഭ്‌സിമ്രാന്‍ സിങ്(നാലു കോടി)

rohit sharma Rishabh Pant ipl m s dhoni mumbai indians