ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20 യില്‍ ഇന്ത്യയ്ക്ക് 220 ന്റെ മികച്ച ടോട്ടല്‍. സെഞ്ച്വറിയുമായി തിലക് വര്‍മയും അര്‍ധ സെഞ്ച്വറിയുമായി അഭിഷേക് ശര്‍മയും ആഞ്ഞടിച്ചപ്പോള്‍ സെഞ്ചൂറിയനില്‍ റണ്‍ മഴ പെയ്തു. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഈ മത്സരത്തിലും ജാന്‍സന് മുമ്പില്‍ സഞ്ജു കഌന്‍ ബൗള്‍ഡായപ്പോള്‍ അഭിഷേക് വര്‍മ വമ്പന്‍ തിരിച്ചുവരവ് നടത്തി. നേരിട്ട രണ്ടാം പന്തിലാണ് സഞ്ജു വീണത്. രണ്ട് തുടര്‍ച്ചയായ സെഞ്ച്വറിക്ക് പിന്നാലെ സഞ്ജുവിന്റെ രണ്ടാം ഡക്കാണിത്.
25 പന്തില്‍ അഞ്ച് സിക്‌സറുകളും മൂന്ന് ഫോറുകളുമടക്കം 50 റണ്‍സ് നേടിയാണ് അഭിഷേക് ശര്‍മ്മ മടങ്ങിയത്. 56 പന്തില്‍ ഏഴ് സിക്‌സറുകളും എട്ട് ഫോറുകളുമടക്കം 107 റണ്‍സാണ് തിലക് വര്‍മ നേടിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. 16 പന്തില്‍ 18 റണ്‍സെടുത്ത് പാണ്ഡ്യയും എളുപ്പത്തില്‍ മടങ്ങി. 13 പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്താന്‍ റിങ്കു സിങ് മടങ്ങിയത്. ടി 20 യില്‍ അരങ്ങേറിയ രമണ്‍ദീപ് സിങ് ആറ് പന്തുകളില്‍ നിന്ന് 15 റണ്‍സ് നേടി . ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയായിരുന്നു രമണ്‍ദീപിന്റെ തുടക്കം. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ്, സിമെലെന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നിലവില്‍ 11 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം 61 റണ്‍സിന് ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മൂന്ന് വിക്കറ്റിന് പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
തിലക് വര്‍മയ്ക്ക് സെഞ്ചുറി; ഇന്ത്യക്ക് 220 റണ്‍സ്
മൂന്നാം ടി 20 യില്‍ ഇന്ത്യയ്ക്ക് 220 ന്റെ മികച്ച ടോട്ടല്‍. സെഞ്ച്വറിയുമായി തിലക് വര്‍മയും അര്‍ധ സെഞ്ച്വറിയുമായി അഭിഷേക് ശര്‍മയും ആഞ്ഞടിച്ചപ്പോള്‍ സെഞ്ചൂറിയനില്‍ റണ്‍ മഴ പെയ്തു.
New Update