യുഎസ് ഓപ്പണില്‍ അട്ടിമറി; രണ്ടാം റൗണ്ടില്‍ കാര്‍ലോസ് അല്‍കാരസ് പുറത്ത്

സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ലോക 74-ാം നമ്പര്‍ താരം ബോടിക് വാന്‍ ഡെ സാന്‍ഡ്ചള്‍പാണ് അല്‍കാരസിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 6-1, 7-5, 6-4.

author-image
Athira Kalarikkal
New Update
Alkaraz

Carlos Alcaraz of Spain reacts after a point against Botic van de Zandschulp of the Netherlands during their match on day four of the 2024 US Open

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ലോക മൂന്നാം നമ്പര്‍ താരവും 2022ലെ ജേതാവുമായ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ലോക 74-ാം നമ്പര്‍ താരം ബോടിക് വാന്‍ ഡെ സാന്‍ഡ്ചള്‍പാണ് അല്‍കാരസിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 6-1, 7-5, 6-4.

ഈ തോല്‍വിയോടെ ഓപ്പണ്‍ യുഗത്തില്‍ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും യുഎസ് ഓപ്പണും നേടുന്ന മൂന്നാമത്തെ മാത്രമെന്ന നേട്ടം അല്‍കാരസിന് സ്വന്തമാക്കാനായില്ല. കഴിഞ്ഞ മൂന്ന് സീസണുകളിലും അല്‍കാരസ് യുഎസ് ഓപ്പണ ക്വാര്‍ട്ടറില്‍ എത്തിയെങ്കിലും 2021ലെ വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ പുറത്തായശേഷം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിലെ അല്‍കാരസിന്റെ വേഗത്തിലുള്ള പുറത്താകല്‍ കൂടിയാണിത്. അവസാന സെറ്റില്‍ തുടക്കത്തിലെ 2-0ന്റെ ലഡുമായി തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും തിരിച്ചടിച്ച ഡച്ച് താരം 3-3ന് ഒപ്പമെത്തി. എന്നാല്‍ പിന്നീട് അല്‍കാരസിന് ഒരു ഗെയിം കൂടി മാത്രമെ ആ സെറ്റില്‍ നേടാനായുള്ളു. റാങ്കിംഗില്‍ ആദ്യ മൂന്നിലുള്ള താരങ്ങളെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഡച്ച് താരമാണ് ബോടിക്.

 

 

carlos alcaraz us open