ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം സ്വന്തമാക്കി സ്പാനിഷ് താരം. സൂപ്പര്‍താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് കാര്‍ലോസ് അല്‍കാരസ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വിമ്പിള്‍ഡന്‍ കിരീടം ചൂടിയത്. സ്‌കോര്‍: 6-2 6-2 7-6 (74).
ആദ്യ രണ്ടു സെറ്റുകളും വലിയ പ്രയാസമില്ലാതെ അല്‍കാരസ് സ്വന്തമാക്കി. അല്‍പമെങ്കിലും വെല്ലുവിളി നേരിട്ടത് ടൈബ്രേക്കറിലേക്ക് നീങ്ങിയ മൂന്നാം സെറ്റിലാണ്. ജോക്കോവിച്ച് പൊരുതിയെങ്കിലും അല്‍കാരസിന്റെ പടയോട്ടം തടയാനായില്ല.
നേരത്തേ, സെമിയില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്വദെവിനെ 6-7, 6-3, 6-4, 6-4 നു മറികടന്നാണ് അല്‍കാരസ് ഫൈനലിന് ടിക്കറ്റെടുത്ത്. ജോക്കോവിച്ച് സെമിയില്‍ ഇറ്റലിയുടെ യുവതാരം ലൊറന്‍സിയോ മുസെറ്റിയെ (64, 76, 64) വീഴ്ത്തി.