സ്വകാര്യ ബസുകള്‍ കൂട്ടിയിച്ച് അപകടം; 13 പേര്‍ക്ക്

കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസ് ബസും എതിര്‍ദിശയില്‍ വരികയായിരുന്ന ആര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.

author-image
Athira Kalarikkal
Updated On
New Update
accident bus

കുന്നംകുളത്ത് അപകത്തില്‍പ്പെട്ട സ്വകാര്യ ബസുകള്‍

തൃശ്ശൂര്‍ : കുന്നംകുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൈലാസം, ആര്യ ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. 

കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസ് ബസും എതിര്‍ദിശയില്‍ വരികയായിരുന്ന ആര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളില്‍ തെറിച്ചുവീണാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. 

 

bus accident injury Kunnamkulam