ബുംറയ്ക്കും സ്മൃതി മന്ദാനയ്ക്കും ഐസിസി പുരസ്‌കാരം

ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെയും മറികടന്നാണ് ബുമ്രയുടെ അവാര്‍ഡ്. ബുംറ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയിരുന്നു. 8

author-image
Athira Kalarikkal
New Update
bumrah & mandana

Jaspreet Bumrah & Smrithy Mandana

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ : ജസ്പ്രീത് ബുംറയ്ക്കും സ്മൃതി മന്ദാനയ്ക്കും കഴിഞ്ഞ മാസത്തെ ഐ സി സി പ്ലയര്‍ ഓഫ് മന്ത് പുരസ്‌കാരം ലഭിച്ചു. 
പ്ലേയര്‍ ഓഫ് മന്ത് പുരസ്‌കാരത്തില്‍ റെക്കോര്‍ഡാണ് ഇന്ത്യ സൃഷ്ടിച്ചത്. ഒരേ സൈക്കിളില്‍ ഐസിസി പുരുഷ-വനിതാ താരങ്ങള്‍ക്കുള്ള അവാര്‍ഡ് നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ വീരോചിതമായ പ്രകടനത്തിന് ആണ് ജസ്പ്രീത് ബുംറയ്ക്ക് പുരസ്‌കാരം ലഭിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് ആണ് സ്മൃതി മന്ദാന പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെയും മറികടന്നാണ് ബുമ്രയുടെ അവാര്‍ഡ്. ബുംറ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയിരുന്നു. 8 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ ബുമ്ര ലോകകപ്പില്‍ നേടി. സ്മൃതി മന്ദാന തന്റെ കരിയറില്‍ ആദ്യമായാണ് ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത് അവാര്‍ഡ് നേടിയത്. കഴിഞ്ഞ മാസം ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തില്‍ സ്മൃതി മന്ദാന രണ്ട് സെഞ്ച്വറി നേടിയിരുന്നു. ഒരു മത്സരത്തില്‍ 90 റണ്‍സിനുന്‍ ഔട്ട് ആയി ഇംഗ്ലണ്ടിന്റെ മയ ബൗച്ചിയറെയും ശ്രീലങ്കയുടെ വിഷ്മി ഗുണരത്നെയെയും ആണ് സ്മൃതി പിന്തള്ളിയത്.

 

icc smrithi mandana jaspreet bumrah