ടെസ്റ്റിൽ മിന്നുന്ന പ്രകടനം ; ചരിത്ര നേട്ടവുമായി ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ടിനു ഇരട്ട നേട്ടം . അലിസ്റ്റർ കുക്കിനെ പിന്നിലാക്കി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇം​ഗ്ലീഷ് ബാറ്റർ എന്ന നേട്ടവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് നേടുന്ന ആദ്യ ബാറ്റർ എന്ന സ്ഥാനവുമാണ് ജോ റൂട്ട് സ്വന്തമാക്കിയത്.

author-image
Rajesh T L
New Update
jo

jo root

ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ടിനു  ഇരട്ട  നേട്ടം . അലിസ്റ്റർ കുക്കിനെ  പിന്നിലാക്കി   ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ   ഇം​ഗ്ലീഷ് ബാറ്റർ എന്ന നേട്ടവും   ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് നേടുന്ന ആദ്യ ബാറ്റർ എന്ന  സ്ഥാനവുമാണ്   ജോ  റൂട്ട്  സ്വന്തമാക്കിയത്. പാകിസ്താനെതിരെ  നടന്ന   ടെസ്റ്റ്  പരമ്പരയിലാണ്   ജോ റൂട്ട് ഈ  ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയത്.

മത്സരം  ആരംഭിക്കുന്നതിനു   മുൻപ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് എന്ന  ലക്ഷ്യത്തിലെത്താൻ  27 റൺസായിരുന്നു റൂട്ടിന്  നേടേണ്ടിയിരുന്നത്. ഓസ്ട്രേലിയയുടെ മാർനസ് ലബുഷാനെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും  കൂടുതൽ റൺസുള്ള  താരം. മൊത്തം  3904 റൺസ്.മൂന്നാംസ്ഥാനത്ത് 3484 റൺസുമായി സ്റ്റീവ് സ്മിത്ത്. 2594 റൺസ് നേടിയ രോഹിത് ശർമ്മയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ  മുൻപന്തിയിൽ  നിൽക്കുന്ന   ഇന്ത്യൻ താരം. തൊട്ടുപിന്നാലെയാണ്    2334 റൺസുമായി  വിരാട് കൊഹിലി.

ടെസ്റ്റ് ക്രിക്കറ്റിൽ  ഏറ്റവും  കൂടുതൽ  റൺസടിച്ച    താരങ്ങളിൽ നിലവിൽ  ജോ റൂട്ടാണ്   അഞ്ചാം  സ്ഥാനത്തുള്ളത് 
12,472 റൺസ് ആയിരുന്നു അലിസ്റ്റർ കുക്ക്  നേടിയത്. രാഹുൽ ദ്രാവിഡ്, ജാക്ക് കാലിസ്, റിക്കി പോണ്ടിങ്, സച്ചിൻ ടെൻഡുൽക്കർ എന്നിവരാണ് റൂട്ടിൻ്റെ മുൻപന്തിയിലുള്ള  ലെജൻഡ്  താരങ്ങൾ.

മത്സരത്തിൽ ആദ്യം  ബാറ്റിങ്ങിനിറങ്ങിയ    പാകിസ്താനെ  556 റൺസിന് എല്ലാവരെയും  ഇംഗ്ലണ്ട്    പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് നിലവിൽ 323 ന് മൂന്ന് എന്ന നിലയിലാണ്. മത്സരത്തിൽ സെഞ്ചുറി 
കരസ്ഥമാക്കി   പുറത്തുപോകാതെ   തന്റെ  ബാറ്റിംഗ്   മികവ് തെളിയിക്കുകയാണ്  ജോ റൂട്ട്.

cricket test series england vs pakisthan joe root