2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിക്കെതിരെ ബ്രസീലിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചിലിയെ ബ്രസീല്‍ വീഴ്ത്തിയത്. 89-ാം മിനുട്ടില്‍ ലൂയിസ് ഹെന്റിക് നേടിയ ഗോളാണ് ബ്രസീലിന് ആവേശവിജയം സമ്മാനിച്ചത്.
മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ കാനറികളെ ഞെട്ടിച്ച് ചിലി മുന്നിലെത്തി. ഫ്രാന്‍സിസ്‌കോ ലയോളയുടെ അസിസ്റ്റില്‍ നിന്ന് എഡ്വേര്‍ഡോ വര്‍ഗാസാണ് ബ്രസീലിന്റെ വല കുലുക്കിയത്. സമനില ഗോളിനായി മഞ്ഞപ്പട കിണഞ്ഞുപരിശ്രമിച്ചെങ്കിലും തിരിച്ചടിക്കാന്‍ 45 മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടിവന്നു.
ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഗോര്‍ ജീസസ് ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു. സാവീഞ്ഞോയുടെ മികച്ച ക്രോസില്‍ നിന്നാണ് ജീസസ് ബ്രസീലിന്റെ സമനില ഗോള്‍ കണ്ടെത്തിയത്. മത്സരം സമനിലയിലേക്ക് കടക്കുമെന്ന് തോന്നിപ്പിച്ച നിമിഷം ബ്രസീല്‍ മുന്നിലെത്തി. പകരക്കാരനായി എത്തിയ ലൂയിസ് ഹെന്റിക്കാണ് 89ാം മിനിറ്റില്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ മഞ്ഞപ്പടയുടെ വിജയഗോള്‍ നേടിയത്.
കഴിഞ്ഞ തവണ പരാഗ്വെയ്‌ക്കെതിരെ നേരിട്ട പരാജയത്തിന്റെ നിരാശയിലെത്തിയ ബ്രസീലിന് ഈ വിജയം ആശ്വാസം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിലിക്കെതിരായ വിജയത്തോടെ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒന്‍പത് മത്സരങ്ങളില്‍ 13 പോയിന്റാണ് സമ്പാദ്യം.
അവസാന മിനുട്ടില്‍ വിജയഗോളടിച്ച് ബ്രസീല്‍
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചിലിയെ ബ്രസീല്‍ വീഴ്ത്തിയത്. 89-ാം മിനുട്ടില്‍ ലൂയിസ് ഹെന്റിക് നേടിയ ഗോളാണ് ബ്രസീലിന് ആവേശവിജയം സമ്മാനിച്ചത്.
New Update