79 റണ്‍സില്‍ തകര്‍ന്നുവീണ് ബിഹാര്‍

രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറുമായി ബിഹാര്‍. ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ ബിഹാര്‍ സംഘം ആദ്യ ഇന്നിംഗ്‌സില്‍ വെറും 78 റണ്‍സില്‍ ഓള്‍ ഔട്ടായി

author-image
Prana
New Update
Ranji trophy

രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറുമായി ബിഹാര്‍. ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ ബിഹാര്‍ സംഘം ആദ്യ ഇന്നിംഗ്‌സില്‍ വെറും 78 റണ്‍സില്‍ ഓള്‍ ഔട്ടായി. 2018ല്‍ ഉത്തരാഖണ്ഡ് സ്‌കോര്‍ ചെയ്ത 60 റണ്‍സാണ് രഞ്ജി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍. പത്താമനായി ക്രീസിലെത്തി 29 റണ്‍സെടുത്ത അനുജ് രാജാണ് ബിഹാര്‍ നിരയിലെ ടോപ് സ്‌കോറര്‍.
മത്സരത്തിന്റെ ആദ്യ ദിവസത്തിലെ ഒന്നാം സെഷനില്‍ തന്നെ ബിഹാര്‍ സംഘം ഓള്‍ ഔട്ടായി. 28.3 ഓവര്‍ മാത്രമാണ് ബിഹാറിന് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ഹരിയാനയ്ക്കായി അമന്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്‌സ് മറുപടി പറയുന്ന ഹരിയാനയും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. 26 ഓവര്‍ ബാറ്റ് ചെയ്ത ഹരിയാന സംഘം നാല് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്.

 

bihar ranji trophy