2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ പെറുവിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് കാനറികള്‍ ജയം സ്വന്തമാക്കിയത്. ബ്രസീലിന് വേണ്ടി റാഫീഞ്ഞ ഇരട്ടഗോളുകളുമായി തിളങ്ങി. റാഫീഞ്ഞയ്‌ക്കൊപ്പം ആന്ദ്രേ പെരേരയുടെ സൂപ്പര്‍ഗോളും വിജയത്തിനു മാറ്റേകി. ലൂയിസ് ഹെന്റിക്ക് ആണ് മറ്റൊരു ഗോള്‍ നേടിയത്.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിന്റെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കാണാനായത്. 38ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റാഫീഞ്ഞയിലൂടെ കാനറികള്‍ ഗോള്‍വേട്ട ആരംഭിച്ചു. 54ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ തന്നെ റാഫീഞ്ഞ തന്റെയും ബ്രസീലിന്റെയും രണ്ടാം ഗോള്‍ നേടി.
71ാം മിനിറ്റില്‍ ആന്ദ്രേ പെരേര ബ്രസീലിന്റെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. ലൂയിസ് ഹെന്റിക്കിന്റെ അസിസ്റ്റില്‍ നിന്നാണ് മൂന്നാം ഗോള്‍ പിറന്നത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ലൂയിസ് ഹെന്റിക്കും വല കുലുക്കി. ഇത്തവണ ഇഗോര്‍ ജീസസാണ് ഗോളിന് വഴിയൊരുക്കിയത്.
പെറുവിനെതിരായ വിജയത്തോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പത്ത് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയമടക്കം 16 പോയിന്റാണ് കാനറികളുടെ സമ്പാദ്യം. ആറ് പോയിന്റുള്ള പെറു ഒന്‍പതാമതാണ്.
പെറുവിനെതിരേ ബ്രസീലിന് വമ്പന്‍ വിജയം
മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് കാനറികള്‍ ജയം സ്വന്തമാക്കിയത്. ബ്രസീലിന് വേണ്ടി റാഫീഞ്ഞ ഇരട്ടഗോളുകളുമായി തിളങ്ങി. റാഫീഞ്ഞയ്‌ക്കൊപ്പം ആന്ദ്രേ പെരേരയുടെ സൂപ്പര്‍ഗോളും വിജയത്തിനു മാറ്റേകി
New Update