മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 556 എന്ന സ്‌കോറിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍. സാക്ക് ക്രൗളി 64 റണ്‍സോടെയും ജോ റൂട്ട് 32 റണ്‍സോടെയും ക്രീസിലുണ്ട്. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനി 460 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ഒലി പോപ്പിനെ പൂജ്യത്തിനു മടക്കി പാകിസ്താന്‍ മികച്ച തുടക്കമിട്ടിരുന്നു. എങ്കിലും തുടര്‍ന്ന് വിക്കറ്റ് നഷ്ടം കൂടാതെ ഇന്നലെ കളി അവസാനിപ്പിക്കാന്‍ ആയത് ഇംഗ്ലണ്ടിന് ആശ്വാസമായി.
ഒലി പോപ്പ് റണ്‍സെടുക്കും മുമ്പെ നസീം ഷായുടെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് അടിക്കാന്‍ ശ്രമിക്കവെയാണ് ആമിര്‍ ജമാല്‍ ഒറ്റക്കൈ കൊണ്ട് ഇംഗ്ലണ്ട് നായകനെ പറന്നുപിടിച്ചത്. മത്സരത്തില്‍ രണ്ട് പന്ത് മാത്രം നേരിട്ടാണ് ഒലി പോപ്പ് പൂജ്യത്തിന് പുറത്തായത്. ഇത്രവലിയൊരു റണ്‍സിന് മറുപടി പറയുമ്പോള്‍ ഇംഗ്ലണ്ട് ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിട്ടില്ലെന്ന് കമന്ററി ബോക്‌സില്‍ നിന്ന് പറഞ്ഞു. ഓപണര്‍ ബെന്‍ ഡക്കറ്റിന് പരിക്കേറ്റതോടെയാണ് ഒലി പോപ്പിന് ഓപണറുടെ റോളില്‍ ഇറങ്ങേണ്ടി വന്നത്.
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 556 റണ്‍സിന് പാകിസ്താന്‍ ഓള്‍ ഔട്ടായി. നാലിന് 328 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. സൗദ് ഷക്കീല്‍ 82 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ സല്‍മാന്‍ അലി ആഗ 104 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ദിനം അബ്ദുള്ള ഷെഫീക്ക് 102, പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 151 എന്നിവരും പാകിസ്താനായി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. ഇം?ഗ്ലണ്ട് ബൗളിങ് നിരയില്‍ സ്പിന്നര്‍ ജാക്ക് ലീച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തി. െ്രെബഡന്‍ കാര്‍സ്, ?ഗസ് ആറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
പാകിസ്താന് കൂറ്റന്‍ സ്‌കോര്‍: പതറാതെ ഇംഗ്ലണ്ട്
ഇംഗ്ലണ്ട് രണ്ടാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍. സാക്ക് ക്രൗളി 64 റണ്‍സോടെയും ജോ റൂട്ട് 32 റണ്‍സോടെയും ക്രീസിലുണ്ട്.
New Update