നാളെ ആരംഭിക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റില്‍ രണ്ട് മാറ്റങ്ങള്‍. ഹാംസ്ട്രിംഗ് പരിക്ക് കാരണം നാല് ടെസ്റ്റുകളില്‍ നി്ന്ന മാറി നിന്നിരുന്ന ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് ടീമില്‍ മടങ്ങിയെത്തി. പരിക്കുകളുടെ വലയത്തില്‍ നിന്ന് വിട്ട് താരം ടീമിനെ നയിക്കാന്‍ ഒരുങ്ങുകയാണ്.
ക്രിസ് വോക്സിന് വിശ്രമം അനുവദിച്ചപ്പോള്‍ ഗസ് അറ്റ്കിന്സണിന് പകരം മാത്യു പോട്ട്സും ടീമില്‍ തിരിച്ചെത്തി. ശ്രീലങ്കയ്ക്കെതിരായ മുഴുവന്‍ പരമ്പരയും പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റും സ്റ്റോക്സിന് നഷ്ടമായിരുന്നു.
രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ സാക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (സി), ജാമി സ്മിത്ത്, ബ്രൈഡണ്‍ കാര്‍സെ, മാറ്റ് പോട്ട്സ്, ജാക്ക് ലീച്ച്, ഷൊയബ് ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.