മുംബൈ : ഐ.പി.എല്‍ സീസണ്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്ന വിദേശ താരങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ ബാന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. താരങ്ങള്‍ക്കിത് വന്‍ തിരിച്ചടിയാണ്. താരലേലത്തില്‍ എടുത്ത വിദേശ താരങ്ങള്‍ മതിയായ കാരണങ്ങളില്ലാതെ സീസണ്‍ ഉപേക്ഷിക്കുന്നതിനാലാണ് നടപടി. 2025 ഐ.പി.എല്ലില്‍ മെഗാ ലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ബി.സി.സി.ഐ ജൂലൈ 31ന് ഫ്രാഞ്ചൈസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താരലേലത്തില്‍ എടുത്ത വിദേശ താരങ്ങള്‍ മതിയായ കാരണങ്ങളില്ലാതെ സീസണ്‍ ഉപേക്ഷിക്കുന്നു എന്ന് ഫ്രാഞ്ചൈസികള്‍ കൂടികാഴ്ചയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനിന്നാല്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് 10 ഫ്രാഞ്ചൈസികള്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും ഇപ്പോഴാണ് തീരുമാനത്തിലെത്തുന്നത്. വിദേശ താരങ്ങള്‍ പാതി വഴിയില്‍ മത്സരം ഉപേക്ഷിച്ച് പോകുന്നതില്‍ ടീമുകള്‍ തിരിച്ചടികള്‍ നേരിട്ടതിനാലാണ് ബിസിസിഐ നടപടി സ്വീകരിച്ചത്.