മാഡ്രിഡ്: സ്‌പെയിന്‍ ഫുട്‌ബോള്‍ താരം ഡാനി ഒള്‍മോ ബാഴ്‌സലോണയിലേക്ക്. ആറ് വര്‍ഷത്തേക്കാണ് സ്‌പെയിനിന്റെ യൂറോ കപ്പ് ഹീറോ ബാഴ്‌സയില്‍ കളിക്കുക. ജര്‍മ്മന്‍ ക്ലബ് ആര്‍ബി ലൈപ്‌സിഗില്‍ നിന്നാണ് ഒള്‍മോ സ്പാനിഷ് ക്ലബിലേക്ക് എത്തുന്നത്. 62 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ജര്‍മ്മന്‍ ക്ലബ് ബാഴ്‌സയിലേക്ക് വിട്ടുകൊടുക്കുന്നത്.
ഒരു ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഒള്‍മോ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുന്നത്. ബാഴ്‌സയുടെ ലാ മാസിയ അക്കാദമിയിലായിരുന്നു ഒള്‍മോ ആദ്യപാഠങ്ങള്‍ പഠിച്ചത്. എന്നാല്‍ ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ ഒരിക്കല്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമോ സാഗ്രെബിലാണ് ഒള്‍മോ ആദ്യമായി പന്ത് തട്ടിയത്. പിന്നാലെ ജര്‍മ്മനിയിലേക്ക് എത്തുകയായിരുന്നു.
26കാരനായ ഒള്‍മോ എത്തുന്നതോടെ ക്ലബ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് ബാഴ്‌സയുടെ വിലയിരുത്തല്‍. ലാ ലീ?ഗ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും സ്പാനിഷ് ലീഗിലെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെയും ബാഴ്‌സ പരാജയപ്പെടുത്തിയിരുന്നു.
ഡാനി ഒള്‍മോയെ ബാഴ്‌സലോണ റാഞ്ചി; കരാര്‍ ആറ് വര്‍ഷത്തേക്ക്
ജര്‍മ്മന്‍ ക്ലബ് ആര്‍ബി ലൈപ്‌സിഗില്‍ നിന്നാണ് ഒള്‍മോ സ്പാനിഷ് ക്ലബിലേക്ക് എത്തുന്നത്. 62 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ജര്‍മ്മന്‍ ക്ലബ് ബാഴ്‌സയിലേക്ക് വിട്ടുകൊടുക്കുന്നത്.
New Update
00:00
/ 00:00