ബാഴ്‌സയുടെ പരിശീലക സ്ഥാനത്തേക്ക് സാവിയ്ക്ക് പകരം ഫ്‌ലിക്ക്

അവസാനമായി ജര്‍മ്മന്‍ ദേശീയ ടീം പരിശീലകനകനായാണ് ഫ്‌ലിക്ക് പ്രവര്‍ത്തിച്ചത്. അവിടെ നല്ല ഓര്‍മ്മകള്‍ അല്ല ഫ്‌ലിക്കിന് ഉള്ളത്. ബയേണില്‍ ആയിരുന്നു ഫ്‌ലിക്കിന്റെ നല്ല പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. 

author-image
Athira Kalarikkal
New Update
Hansi Flick

Hansi Flick appointed as new Barcelona manager

Listen to this article
0.75x 1x 1.5x
00:00 / 00:00

ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി ഹന്‍സി ഫ്‌ലിക്കിനെ നിയമിച്ചെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. 2026 വരെയാണ് ഫ്‌ലിക്ക് പരിശീലകനായി തുടരുക. കഴിഞ്ഞയാഴ്ച ബാഴ്സലോണയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ക്ലബ് ഇതിഹാസം സാവി ഹെര്‍ണാണ്ടസിന് പകരക്കാരനായാണ് ഫ്‌ലിക്ക് എത്തുന്നത്. 

അവസാനമായി ജര്‍മ്മന്‍ ദേശീയ ടീം പരിശീലകനകനായാണ് ഫ്‌ലിക്ക് പ്രവര്‍ത്തിച്ചത്. അവിടെ നല്ല ഓര്‍മ്മകള്‍ അല്ല ഫ്‌ലിക്കിന് ഉള്ളത്. ബയേണില്‍ ആയിരുന്നു ഫ്‌ലിക്കിന്റെ നല്ല പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. 

ബയേണ് ട്രെബിള്‍ കിരീടം ഉള്‍പ്പെടെ ഏഴു കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ ഹാന്‍സി ഫ്‌ലിക്കിന് ഒന്നര വര്‍ഷത്തെ കാലയളവിനിടയില്‍ ആയിരുന്നു. ആ മാജിക്ക് പക്ഷെ ദേശീയ ടീമിനൊപ്പം ആവര്‍ത്തിക്കാന്‍ ആയില്ല.

ബാഴ്സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ഫ്‌ലിക്ക് പരിശീലകസ്ഥാനം  ഏറ്റെടുക്കുന്നത്. രണ്ട് വര്‍ഷങ്ങളായി കിരീടമെന്നും നേടാന്‍ ബാഴ്‌സയ്ക്ക് ആയിരുന്നില്ല.

Hansi Flick Barcelona coach Xavi Hernandez