വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ബാര്‍ബറ ക്രെജിക്കോവയ്ക്ക്

2021 ലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീട ജേതാവാണ് ക്രജിക്കോവ. വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ എലേന റീബക്കീനയെ 36,63,64 എന്ന സ്‌കോറിന് തോല്‍പിച്ചാണ് ബാര്‍ബറ ഫൈനലില്‍ കടന്നത്.

author-image
Rajesh T L
New Update
wimbledon womens singles
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക് താരം ബാര്‍ബറ ക്രെജിക്കോവ.  ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പവോലീനിയെയാണ് ബാര്‍ബറ തോല്‍പ്പിച്ചത്. സ്‌കോര്‍ 62, 26, 64. 

വിംബിള്‍ഡണില്‍ ബാര്‍ബറയുടെ ആദ്യ കിരീടവും രണ്ടാം ഗ്രാന്‍ഡ് സ്‌ലാം നേട്ടവുമാണിത്. 

2021 ലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീട ജേതാവാണ് ക്രജിക്കോവ. വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ എലേന റീബക്കീനയെ 36,63,64 എന്ന സ്‌കോറിന് തോല്‍പിച്ചാണ് ബാര്‍ബറ ഫൈനലില്‍ കടന്നത്.

മുന്‍പ് വിംബിള്‍ഡണില്‍ നാലാം റൗണ്ട് കടക്കാന്‍ ക്രെജിക്കോവയ്ക്ക് കഴിഞ്ഞിരുന്നില്ല. 2018ലും 2022ലും വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം ക്രെജിക്കോവ വിജയിച്ചിട്ടുണ്ട്. 

 

 

wimbledon