പാകിസ്താനെതിരെ ചരിത്രനേട്ടത്തിനരികെ ബംഗ്ലാദേശ്. പാക് മണ്ണില്‍ രണ്ടാം ടെസ്റ്റിലും പരമ്പരയിലും വിജയം കുറിക്കാന്‍ ബംഗ്ലാ കടുവകള്‍ക്ക് വേണ്ടത് ഇനി വെറും 143 റണ്‍സ് മാത്രമാണ്. രണ്ടാം ടെസ്റ്റില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് നാലാം ദിനം മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെടുത്തിരിക്കുകയാണ്. 31 റണ്‍സെടുത്ത് സാകിര്‍ ഹസനും ഒമ്പത് റണ്‍സുമായി ഷദ്മാന്‍ ഇസ്ലാമുമാണ് ക്രീസില്‍.
മത്സരത്തിന്റെ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍ ബാറ്റിംഗ് പുനരാരംഭിച്ചത്. കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന് വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞതോടെ പാക് പട പ്രതിരോധത്തിലായി. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്താന്‍ 172 റണ്‍സില്‍ എല്ലാവരും പുറത്തായി.
43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്റെയും 47 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സല്‍മാന്‍ അലി ആഗയും മാത്രമാണ് ബംഗ്ലാ ബോളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനിന്നത്. സയീം അയുബ് 20 റണ്‍സും ഷാന്‍ മസൂദ് 28 റണ്‍സുമെടുത്ത് പുറത്തായി. ബംഗ്ലാദേശിനായി ഹസന്‍ മഹ്!മദ് അഞ്ചും നാഹിദ് റാണയും നാലും വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിം?ഗ്‌സില്‍ 274 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 262 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ആറിന് 26 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശ് ലിട്ടന്‍ ദാസിന്റെ സെഞ്ച്വറി മികവില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ചിരുന്നു. പാകിസ്താനെതിരെ ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റ് മത്സരം വിജയിച്ചത്. രണ്ടാം ടെസ്റ്റും പരാജയപ്പെട്ടാല്‍ സ്വന്തം മണ്ണില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെതിരെ പരമ്പര തോല്‍വി നേരിടും. അത് ഒഴിവാക്കാന്‍ ഇനി ബൗളിം?ഗ് സംഘത്തിലാണ് പാകിസ്താന്റെ ഏക പ്രതീക്ഷ.
പാകിസ്താനെതിരേ രണ്ടാം ടെസ്റ്റിലും ബംഗ്ലാദേശ് ജയത്തിലേക്ക്
രണ്ടാം ടെസ്റ്റില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് നാലാം ദിനം മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെടുത്തിരിക്കുകയാണ്.
New Update
00:00
/ 00:00