ന്യൂഡല്‍ഹി : ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ഗുസ്തി താരം ബജ്‌രംങ് പൂനിയയെ സസ്‌പെന്‍ഡ് ചെയ്തു. ട്രയല്‍സിനിടെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് സാംപിള്‍ നല്‍കാന്‍ പൂനിയ വിസമ്മതിച്ചിരുന്നു ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ഡ് ചെയ്തത്. മാര്‍ച്ച് പത്തിനാണ് സാംപിള്‍ നല്‍കാന്‍ ബജ്‌രങ് പൂനിയയോട് ആവശ്യപ്പെട്ടത്. ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടിസിനും പൂനിയ മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണു നടപടിയെടുത്തത്.
സോനിപ്പത്തില്‍ നടന്ന ട്രയല്‍സില്‍ രോഹിത് കുമാറിനോടു പരാജയപ്പെട്ടതിനു പിന്നാലെ സാംപിള്‍ നല്‍കാതെ പൂനിയ മടങ്ങിയിരുന്നു. സസ്‌പെന്‍ഷന്‍ അവസാനിക്കുന്നതു വരെ പൂനിയയ്ക്ക് മത്സരങ്ങളിലോ, ട്രയല്‍സിലോ പങ്കെടുക്കാനാകില്ല. ഒളിംപിക്‌സ് ട്രയല്‍സിലും പൂനിയയ്ക്ക്് പങ്കെടുക്കാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തമല്ല. ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ ജേതാവായ പൂനിയയ്ക്ക് പാരിസ് ഒളിംപിക്‌സ് യോഗ്യത നേടാന്‍ ഇനിയും അവസരം ലഭിക്കേണ്ടതാണ്.