കേന്ദ്രം പരിശീലനത്തിന് ഒന്നരക്കോടി അനുവദിച്ചുയെന്നത് കള്ളം, എനിക്ക് ലഭിച്ചിട്ടില്ല-  വെളിപ്പെടുത്തലുമായി അശ്വിനി പൊന്നപ്പ

മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് 1.8 കോടിയും സാത്വിക്-ചിരാഗ് സഖ്യത്തിന് 5.62 കോടിയും ട്രെയിനിങ്ങിനായി അനുവദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

author-image
Vishnupriya
New Update
as
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് പരിശീലനത്തിന് കേന്ദ്ര സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിരുന്നെന്ന വാദം തള്ളി ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ. അശ്വിനി പൊന്നപ്പ-തനിഷ വനിതാ ഡബിള്‍സ് ടീമിനാണ് ഒന്നരക്കോടി അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാൽ തനിക്ക് ഒരു പണവും ലഭിച്ചിട്ടില്ലെന്ന് അശ്വിനി വ്യക്തമാക്കി.

'വസ്തുതകള്‍ ഇല്ലാതെ എങ്ങനെ ഒരു ലേഖനം എഴുതാനാകും? എങ്ങനെയാണ് ഈ കള്ളങ്ങള്‍ എഴുതപ്പെടുന്നത്? ഓരോരുത്തര്‍ക്കും ഒന്നരക്കോടി ലഭിച്ചോ? ആരില്‍നിന്ന്? എന്തിനുവേണ്ടി? ഞാന്‍ ഈ പണം സ്വകരിച്ചിട്ടില്ല. ഫണ്ടിങ്ങിനുള്ള ടോപ്‌സിലോ (TOPS) മറ്റേതെങ്കിലും സംഘടനയിലോ ഞാന്‍ അംഗമായിരുന്നില്ല', അശ്വിനി എക്‌സില്‍ കുറിച്ചു.

പാരീസ് ഒളിമ്പിക്‌സ് ബാഡ്മിന്റൻ വനിതാ ഡബിള്‍സില്‍ ആശ്വിനിയും തനിഷയും ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായിരുന്നു. മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് 1.8 കോടിയും സാത്വിക്-ചിരാഗ് സഖ്യത്തിന് 5.62 കോടിയും ട്രെയിനിങ്ങിനായി അനുവദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രണോയ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെതന്നെ ലക്ഷ്യ സെന്നിനോട് തോറ്റ് പുറത്തായിരുന്നു. സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറിലും പുറത്തായി. പി.വി. സിന്ധുവിനും ലക്ഷ്യ സെന്നിനും ജര്‍മനിയിലും ഫ്രാന്‍സിലും പരിശീലനം നേടുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

paris olympics 2024 aswini ponnappa