ബാബർ അസം പാകിസ്ഥാൻ ഏകദിന, ട്വൻ്റി20 ക്യാപ്റ്റനായി തിരിച്ചെത്തി...!

ഏകദിന, ടി20 ക്യാപ്റ്റനായി തിരിച്ചെത്തി ബാബർ അസം.പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) സെലക്ഷൻ കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാർശയെ തുടർന്നാണ് തീരുമാനം.

author-image
Greeshma Rakesh
New Update
babarazam

babar azam returns as pakistan odi t20i captain

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ഇസ്ലാമബാദ്: ഏകദിന, ടി20 ക്യാപ്റ്റനായി തിരിച്ചെത്തി ബാബർ അസം.പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) സെലക്ഷൻ കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാർശയെ തുടർന്നാണ് തീരുമാനം. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ബാബറിനെ പാകിസ്ഥാൻ ക്യാപ്റ്റനായി വീണ്ടും നിയമിച്ചു.ഇതോടെ ഷഹീൻ ഷാ അഫ്രീദി ഇനി പാകിസ്ഥാൻ ടീമിൻ്റെ നായകസ്ഥാനത്ത് തുടരില്ല.പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഷഹീൻ ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏപ്രിൽ 18 മുതൽ ഏപ്രിൽ 27 വരെ ലാഹോറിലും റാവൽപിണ്ടിയിലും നടക്കുന്ന 5 മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഇനി പാകിസ്ഥാനെ   ബാബർ നയിക്കും.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തെ തുടർന്നാണ് ബാബർ അസമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഒമ്പത് കളികളിൽ നാലെണ്ണം മാത്രം ജയിച്ച പാകിസ്താൻ ഇന്ത്യയോടും കനത്ത തോൽവി വഴങ്ങിയിരുന്നു.നെതർലൻഡ്‌സിനും ശ്രീലങ്കയ്‌ക്കും എതിരെ വിജയിച്ച് പ്രചാരണം ആരംഭിച്ചിട്ടും പാക്കിസ്ഥാന് ആദ്യ നാലിൽ ഇടം നേടാനാകാത്തതിനെ തുടർന്ന് ബാബറിനെതിരെ കനത്ത് വിമർശനമുയർന്നിരുന്നു.ലോകകപ്പിൽ നോക്കൗട്ടിലേക്ക് പോലും യോഗ്യത നേടാൻ പാകിസ്താന് കഴിഞ്ഞിരുന്നില്ല.ശേഷം ഷഹീൻ ഷാ അഫ്രീദിയെ വൈറ്റ് ബോളിൽ ക്യാപ്റ്റനായി നിയമിച്ചു. പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോർ ഖലന്ദേഴ്‌സിന്റെ നായക സ്ഥാനത്ത് തിളങ്ങിയതാണ് ഷഹീന് ഗുണമായത്. ടെസ്റ്റിൽ ഷാൻ മൻസൂദാണ് പാക് നായകൻ.

എന്നാൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, ന്യൂസിലൻഡിൽ നടന്ന ടി20 പരമ്പരയിൽ പാകിസ്താൻ 1-4ന് പരാജയപ്പെട്ടു. നായക സ്ഥാനത്തേക്ക് തിരിച്ചു വന്നതിന് ശേഷം ബാബറിന്റെ ആദ്യ ടൂർണമെന്റ് ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ നടക്കുന്ന 5 മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയാണ്. ശേഷം ഇംഗ്ലണ്ടിനെതിരെയും ട്വന്റി 20 പരമ്പര കളിക്കും. 2022-ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് പാകിസ്താൻ യോഗ്യത നേടിയത് ബാബറിന് കീഴിലാണ്.

 

 

 

 

Pakistan Cricket Team babar azam ODIT20I