നവീബിയയെ വീഴ്ത്തി ഓസീസ്; വിജയ ലക്ഷ്യവുമായി ഇറങ്ങിയത് കോച്ചും സെലക്ടറും

നബീയക്കെതിരെ കുറഞ്ഞ താരങ്ങളുമായാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. 9 താരങ്ങള്‍ മാത്രമാണ് ടീമില്‍ ഉണ്ടായിരുന്നത്. ഐപിഎല്‍ മത്സരങ്ങളെ തുടര്‍ന്ന് താരങ്ങള്‍ക്ക് ടീമില്‍ ചേരാന്‍ സാധിച്ചിരുന്നില്ല.

author-image
Athira Kalarikkal
Updated On
New Update
Aus.

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നമീബിയയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. ഓസ്ട്രേലിയ വെറും പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. 

അര്‍ദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഓസീസ് വിജയം അനായാസമാക്കിയത്. ഓപ്പണറായി ഇറങ്ങിയ താരം 21 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് സിക്സും ആറ് ബൗണ്ടറിയുമാണ് വാര്‍ണര്‍ ടീമിനായി നേടിയത്. 

നബീയക്കെതിരെ കുറഞ്ഞ താരങ്ങളുമായാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. 9 താരങ്ങള്‍ മാത്രമാണ് ടീമില്‍ ഉണ്ടായിരുന്നത്. ഐപിഎല്‍ മത്സരങ്ങളെ തുടര്‍ന്ന് താരങ്ങള്‍ക്ക് ടീമില്‍ ചേരാന്‍ സാധിച്ചിരുന്നില്ല. ടീമില്‍ താരങ്ങളുടെ അഭാവം മൂലം കളിക്കളത്തിലിറങ്ങിയത് ഓസ്ട്രേലിയയുടെ മുഖ്യ പരിശീലകനും ചീഫ് സെലക്ടറുമാണ്. കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡും ചീഫ് സെലക്ടറും മുന്‍ ക്യാപ്റ്റനുമായ ജോര്‍ജ് ബെയ്ലിയുമാണ് വിജയ ലക്ഷ്യത്തിനായി പൊരുതുവാന്‍ ഇറങ്ങിയത്. 

 

 

Namibia T20 World Cup australia