ആദ്യന്തം വാശിയേറിയ മത്സരത്തില്‍ ഏകാഗ്രത കൈവിടാതെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പോരാട്ട മികവില്‍ പാകിസ്താനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. പലതവണ മാറി മറിഞ്ഞ മത്സരഫലത്തിനൊടുവിലാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പന്തുകൊണ്ടു മാത്രമല്ല ബാറ്റ് കൊണ്ടും തനിക്ക് വിജയം കൊണ്ടുവരാനാകുമെന്ന് വീണ്ടും തെളിയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 46.4 ഓവറില്‍ 203 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 33.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് മാന്‍ ഓഫ് ദ മാച്ച്.
മെല്‍ബണില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ആണ് പാകിസ്താന്‍ നിരയിലെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 37 റണ്‍സെടുത്തു. വാലറ്റത്ത് 39 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 40 റണ്‍സെടുത്ത നസീം ഷായും കൂടെ കട്ടയ്ക്കു നിന്ന ഷഹിന്‍ ഷാ അഫ്രീദിയുമാണ് പാകിസ്താന്‍ സ്‌കോര്‍ 200 കടത്തിയത്. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റുകളെടുത്തു. പാറ്റ് കമ്മിന്‍സും ആദം സാബയും രണ്ട് വീതം വിക്കറ്റുകളും നേടി.
മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഇംഗ്ലിഷ് 49 റണ്‍സും സ്റ്റീവ് സ്മിത്ത് 44 റണ്‍സും നേടി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ടിന് 113 എന്ന സ്‌കോറില്‍ നിന്ന് 155ന് ഏഴു വിക്കറ്റ് നഷ്ടമായി പതറിയ ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സ് പുറത്താകാതെ 32 റണ്‍സെടുത്ത് വിജയത്തിലെത്തിക്കുകയായിരുന്നു. പാകിസ്താനായി ഹാരിസ് റൗഫ് മൂന്നും ഷഹീന്‍ ഷാ അഫ്രീദി രണ്ടും വിക്കറ്റുകളെടുത്തു.
കമ്മിന്‍സ് പവറില്‍ പാകിസ്താനെ വീഴ്ത്തി ഓസ്‌ട്രേലിയ
പലതവണ മാറി മറിഞ്ഞ മത്സരഫലത്തിനൊടുവിലാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പന്തുകൊണ്ടു മാത്രമല്ല ബാറ്റ് കൊണ്ടും തനിക്ക് വിജയം കൊണ്ടുവരാനാകുമെന്ന് വീണ്ടും തെളിയിച്ചത്.
New Update